വിദ്വേഷ പരാമര്‍ശമെന്ന് ചൂണ്ടിക്കാട്ടി വി. അഗസ്തീനോസിന്റെ ഉദ്ദരണി ഫേസ്ബുക്ക് നീക്കം ചെയ്തതായി പരാതി

വിദ്വേഷ പരാമര്‍ശമായി പരിഗണിച്ച്, വി. അഗസ്തീനോസിന്റെ ഉദ്ദരണി ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. അമേരിക്കക്കാരനായ ഡൊമിനികോ ബോഡിനെല്ലി എന്ന പ്രോലൈഫ് ആക്ടിവിസ്റ്റാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ബ്ലോഗ് പോസ്റ്റിലൂടെയാണ് അദ്ദേഹം സംഭവിച്ചതിനെക്കുറിച്ച് പുറംലോകത്തെ അറിയച്ചത്.

‘നന്മയില്‍ ജീവിച്ചാല്‍, നമ്മുടെ ജീവിതം ഒരിക്കലും പാപരഹിതമാകുമെന്ന് കരുതരുത്. നമ്മള്‍ ക്ഷമ യാചിച്ചാല്‍ മാത്രമേ, നമ്മുടെ ജീവിതം അനുഗ്രഹീതമാവുകയുള്ളൂ. എന്നാല്‍, മനുഷ്യന്‍ പ്രത്യാശയില്ലാത്ത സൃഷ്ടിയാമ്. അവന്‍ എത്രത്തോളം സ്വന്തം ജീവിതത്തില്‍ ചെയ്യുന്ന പാപങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നുവോ, അത്രത്തോളം മറ്റുള്ളവരുടെ പാപജീവിതത്തില്‍ ശ്രദ്ധയൂന്നാന്‍ അവന്‍ ശ്രമിക്കും. അവര്‍ തെറ്റ് തിരുത്താന്‍ തയ്യാറല്ല, മറ്റുള്ളവരെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുക’ – എന്ന വിശുദ്ധന്റെ വാക്കുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്.

‘സഹോദരന്റെ കണ്ണിലെ കരട് കാണുകയും സ്വന്തം കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്’ എന്ന വി. മത്തായിയുടെ സുവിശേഷത്തിലെ വചനത്തെക്കുറിച്ചാണ് വി. അഗസ്തീനോസും പറഞ്ഞിരിക്കുന്നതെന്നും ബൈബിള്‍ വചനം ഫേസ്ബുക്ക് സെന്‍സര്‍ ചെയ്തത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും ബോഡിനെല്ലി പറഞ്ഞു.

രണ്ട് വൈദികര്‍ ഇതേ വാചകം പോസ്റ്റ് ചെയ്തപ്പോഴും ഇത്തരത്തില്‍ നടപടി ഉണ്ടായതിനെ തുടര്‍ന്നാണ് ബോഡിനെല്ലി അത് ആവര്‍ത്തിച്ചത്. അപ്പോഴും ഫലം സമാനമായിരുന്നു. പിന്നീടാണ് അദ്ദേഹം പരാതി ഉന്നയിച്ചത്. ഇക്കാര്യത്തെക്കുറിച്ച് തങ്ങള്‍ അന്വേഷിക്കുകയാണെന്നും അബദ്ധത്തില്‍ സംഭവിച്ചതാകാനാണ് സാധ്യതയെന്നുമാണ് ഫേസ്ബുക്ക് അധികൃതര്‍ വിശദീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.