നൊവേന പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വി. അല്‍ഫോന്‍സ് ലിഗോരി പഠിപ്പിക്കുന്നതിങ്ങനെ

നൊവേന പ്രാര്‍ത്ഥനയില്‍ പങ്കുചേരാത്ത വിശ്വാസികളുണ്ടാവില്ല. ആ പ്രാര്‍ത്ഥനകളൊക്കെയും ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനും ആരാധിക്കുന്നതിനും വേണ്ടിയായിരുന്നോ അതോ ഏതെങ്കിലും കാര്യസാധ്യത്തിനു വേണ്ടിയായിരുന്നോ. നൊവേന പ്രാര്‍ത്ഥന ചൊല്ലുന്നതും അതില്‍ പങ്കെടുക്കുന്നതും എന്തുതരം മനോഭാവത്തോടെ ആയിരിക്കണമെന്ന് വി. അല്‍ഫോന്‍സ് ലിഗോരി നമ്മെ പഠിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിച്ചാല്‍ ഇനിയെങ്കിലും നൊവേന പ്രാര്‍ത്ഥനയില്‍ നിന്ന് ആത്മീയനന്മകള്‍ സ്വീകരിക്കാന്‍ നമുക്ക് സാധിച്ചേക്കും.

അദ്ദേഹം പറയുന്നതിങ്ങനെ…

1. അനുതാപവും മാനസാന്തരവും കുമ്പസാരവും ദിവ്യകാരുണ്യ സ്വീകരണവും നൊവേന പ്രാര്‍ത്ഥനയില്‍ ഉണ്ടായിരിക്കണം. കാരണം ആത്മാവിന്റെ പ്രസാദവരാവസ്ഥ നമ്മുടെ പ്രാര്‍ത്ഥനകളെ ദൈവസന്നിധിയില്‍ എത്തിക്കുന്നതിന് ഏറെ പ്രയോജനപ്പെടും.

2. ഒമ്പത് ആഴ്ചകള്‍ അല്ലെങ്കില്‍ ഒമ്പതു ദിവസങ്ങള്‍ മുടക്കം കൂടാതെ പ്രാര്‍ത്ഥിക്കണം.

3. വീടുകളില്‍ നൊവേന ചൊല്ലാമെങ്കിലും ദൈവാലയങ്ങളിലെ നൊവേന പ്രാര്‍ത്ഥനയാണ് കൂടുതല്‍ നല്ലത്.

4. പരിത്യാഗ പ്രവൃത്തികളോടെയുള്ള നൊവേന പ്രാര്‍ത്ഥനയാണ് നല്ലത്.

5. നൊവേന പ്രാര്‍ത്ഥന വഴി ഉദ്ദിഷ്ടകാര്യം സാധിച്ചാല്‍ അതിന് നന്ദി പ്രകാശിപ്പിക്കുകയും മറ്റുള്ളവരെ നൊവേന പ്രാര്‍ത്ഥനയിലേയ്ക്ക് ആകര്‍ഷിക്കുകയും വേണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.