ചങ്ങനാശ്ശേരി അതിരൂപത അൽഫോൻസാ തീർത്ഥാടനം നാലിന്

ചങ്ങനാശേരി: ചങ്ങനാശ്ശേരി അതിരൂപതയുടെ 30 മത് അൽഫോൻസാ തീർത്ഥാടനം നാലിന്. അൽഫോൻസാമ്മയുടെ കുടമാളൂരിലെ ജന്മ ഗൃഹത്തിലേക്കും കുടമാളൂർ ഫൊറോനാ പള്ളിയിലേക്കും തീർത്ഥാടനം നടത്തും. തീർത്ഥാടനങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി എന്ന് അതി രൂപത ഡയറക്ടർ ജോബിൻ പെരുമ്പളത്തുശേരി അറിയിച്ചു.

നാലിനു രാവിെല 5.30 ന് വെട്ടിമുകൾ, ചെറുവാണ്ടൂർ , പള്ളിക്കുന്ന് കോട്ട പുറം എന്നി മേഖലകളിൽ നിന്ന് ˛ അതിരമ്പുഴ മേ ല യുെടെ തീർഥാടനവും രാവിലെ 5.40 ന് ചങ്ങനാശേരി പാറേൽ മ രിയൻ തീർഥാടന കേന്ദ്രത്തിൽ നിന്ന് ചങ്ങനാശേരി , തുരുത്തി മേഖലകളുടെ തീർഥാടനവും ആരംഭിക്കും. 1: 30 ന് തീർത്ഥാടനം കുടമാളൂർ എത്തിച്ചേരും.

തീർത്ഥാടകർക്കുള്ള നേർച്ച ഭക്ഷണം രാവിലെ കുടമാളൂർ ഫൊറോനാ പള്ളിയിൽ രാവിലെ ഒൻമ്പത് മുതൽ വൈകിട്ട് അഞ്ചു വരെ ക്രമീകരിച്ചിട്ടുണ്ട്.

തീർത്ഥാടനം ആരംഭിച്ചതിന്റെ രജത ജൂബിലി സ്മാരകമായി അതിരൂപത ചെറു പുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ അൽഫോൻസാ കാരുണ്യ നിധി ചികിത്സ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.