“ഇത് അനേകരുടെ പ്രാർത്ഥനയുടെ ഫലം” – സി. ഗ്ലോറിയയുടെ മോചനത്തെക്കുറിച്ച് സഹസന്യാസിനിമാർ

“അനേകരുടെ പ്രാർത്ഥനയുടെ ഫലമായാണ് സിസ്റ്റർ ഗ്ലോറിയ മോചിതയായത്” – തട്ടിക്കൊണ്ടു പോകപ്പെട്ട് നാലു വർഷത്തിനു ശേഷം മോചിതയായ സിസ്റ്റർ ഗ്ലോറിയ സിസിലിയ നർവീസിന്റെ സന്യാസിനീ സമൂഹത്തിലെ സിസ്റ്റേഴ്സിന്റെ വാക്കുകളാണിത്. പ്രാർത്ഥിച്ച എല്ലാവർക്കും അവരുടെ സഭാസമൂഹത്തിന്റെ അധികാരികൾ നന്ദി അറിയിച്ചു.

“ദൈവത്തിനു മാത്രമേ നിങ്ങളുടെ എല്ലാ പിന്തുണക്കും നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും ഈ നീണ്ട കാലയളവിൽ നിങ്ങൾ പ്രദർശിപ്പിച്ച സ്നേഹത്തിനും പ്രതിഫലം നൽകാൻ കഴിയുകയുള്ളൂ.”

അൽ-ഖ്വയ്ദയുടെ മാലി ആസ്ഥാനമായുള്ള ബ്രാഞ്ചായ സപ്പോർട്ട് ഫ്രണ്ട് ഫോർ ഇസ്ലാം ആന്റ് മുസ്ലീം (SGIM) 2017 ഫെബ്രുവരി ഏഴിനാണ് സി. ഗ്ലോറിയയെ തട്ടിക്കൊണ്ടു പോയത്. അന്ന് 55 വയസായിരുന്നു സിസ്റ്ററിന്. നാലു വർഷങ്ങൾക്കു ശേഷം ഒക്ടോബർ ഒൻപതിനാണ് സിസ്റ്റർ മോചിതയായത്. അടുത്ത ദിവസം, തന്നെ സിസ്റ്റർ വത്തിക്കാനിൽ ചെന്ന് ഫ്രാൻസിസ് മാർപാപ്പയെ കണ്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.