ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി ‘ഉത്രാടചന്ദ്രിക’ സംഗീത ആൽബം

കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു ഓണം കൂടെ കടന്നു പോവുകയാണ്. ഈ സാഹചര്യത്തിൽ പാട്ടിലൂടെ വിഭവസമൃദ്ധമായ ഓണസദ്യ തന്നെയാണ് സിബിച്ചൻ ഇരിട്ടിയുടെ ‘ഉത്രാടചന്ദ്രിക’ എന്ന ഓണപ്പാട്ട് ഒരുക്കുന്നത്. മനോഹരമായ പ്രകൃതി ഭംഗിയും ഓണത്തിന്റെ ആഘോഷവുമെല്ലാം പ്രേക്ഷകരുടെ മനസിലേക്കെത്തുകയാണ് ഈ പാട്ടിലൂടെ. സാമുവൽ പ്രൊഡക്ഷൻ നിർമ്മിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മനോജ് പാലക്കാട് ആണ്.

കെ കെ നിഷാദും ചിത്ര അരുണും ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ റെക്കോർഡിങ് ‘സ്ട്രിങ്സ് മ്യൂസിക് ഹബ്ബ്’ ആണ്. ഈ പാട്ടിന്റെ പ്രോഗ്രാമിങ് അനുരാഗും ഡയറക്ഷൻ സജീവ് മറ്റത്തനാനിക്കലും നിർവഹിച്ചു. വശ്യ സൗന്ദര്യത്തിൽ കുളിച്ചു നിൽക്കുന്ന ഇരിട്ടിയുടെ പ്രകൃതി ഭംഗി ഈ പാട്ടിനെ കൂടുതൽ ഹൃദൃമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.