അഞ്ച് ജസ്യൂട്ട് വൈദികരെ കൊലപ്പെടുത്തിയ മുൻ കേണലിന് ശിക്ഷ വിധിച്ച് സ്പാനിഷ് കോടതി

1989-ൽ അഞ്ച് ജെസ്യൂട്ട് പുരോഹിതരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ  ഒർലാൻഡോ മൊണ്ടാനോ മൊറേൽസിനു തടവുശിക്ഷ വിധിച്ചു. സാൽവഡോറൻ മിലിട്ടറിയുടെ മുൻ കേണൽ ആയിരുന്ന ഇയാളെ സ്പാനിഷ് കോടതിയാണ് ശിക്ഷിച്ചത്. മൊണ്ടാനോയ്ക്ക് 133 വർഷത്തിലധികം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്.

1980-കളിൽ എൽ സാൽവഡോറിനെ ഭിന്നിപ്പിച്ച ആഭ്യന്തരയുദ്ധത്തിൽ എൽ സാൽവഡോറിലെ പൊതുസുരക്ഷാ ഉപമന്ത്രിയായിരുന്നു മുൻ കേണൽ. സെൻട്രൽ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിലെ സ്പെയിൻകാരായ അഞ്ച് ജെസ്യൂട്ട് പുരോഹിതന്മാരെ കൊലപ്പെടുത്താൻ പദ്ധതിയിടുകയും ഉത്തരവിടുകയും ചെയ്ത കേസിലാണ് മൊണ്ടാനോയെ ശിക്ഷിച്ചത്. ഒരു സാൽവഡോറൻ ജെസ്യൂട്ട് പുരോഹിതനും അവരുടെ വീട്ടുജോലിക്കാരിയും മകളും കൊല്ലപ്പെട്ടുവെങ്കിലും അഞ്ചു വൈദികരെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ഇപ്പോൾ ശിക്ഷ അനുഭവിക്കുന്നത്.

യുസി‌എയുടെ റെക്ടറായ ഇല്ലാകുറിയ, ഇഗ്നേഷ്യോ മാർട്ടിൻ-ബാറോ, സെഗുണ്ടോ മോണ്ടെസ്, അമാൻഡോ ലോപ്പസ്, ജോക്വിൻ ലോപ്പസ് വൈ ലോപ്പസ്, ജുവാൻ റാമോൺ മോറെനോ പാർഡോ എന്നിവരാണ് കൊല്ലപ്പെട്ട വൈദികർ.

യുദ്ധങ്ങളും പരസ്പരമുള്ള കലാപങ്ങളും രൂക്ഷമായ സാഹചര്യത്തിൽ ജസ്യൂട്ട് വൈദികർ സമാധാനത്തിനായി ആഹ്വാനം ചെയ്യുകയും ഭരണകൂടത്തിന്റെ അനീതികൾക്കെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. കൂടാതെ, സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളും ഈ വൈദികർ നടത്തിയിരുന്നു. ഇതേ തുടർന്നാണ് ഈ വൈദികരെ കൊലപ്പെടുത്തുവാൻ ഇയാൾ തീരുമാനിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.