രാജ്യത്തിന്റെ ഭാവിയ്ക്കായി സൗത്ത് സുഡാനിൽ പുതിയ സ്കൂൾ

വലിയ ആഭ്യന്തര യുദ്ധങ്ങൾക്കും രക്തച്ചൊരിച്ചിലുകൾക്കും ശേഷം 2011 ൽ നോർത്ത് സുഡാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യമാണ് സൗത്ത് സുഡാൻ. 80, 000 ത്തോളം വിദ്യാർത്ഥികളുള്ള ഈ രാജ്യത്തെ 70 ശതമാനത്തോളം കുട്ടികളും പലപ്പോഴായി പഠനം ഉപേക്ഷിച്ചവരാണെന്നത് ഇത്തരത്തിലുള്ള ഒരു യുവ രാജ്യത്തെ സംബന്ധിച്ചിടത്തോളം അത്ര നല്ല സൂചനയല്ല.

2013 ൽ വീണ്ടും ആഭ്യന്തര കലാപം രൂക്ഷമായതും കാര്യങ്ങൾ പ്രതികൂലമാക്കി. നിലവിൽ വെറും 27 ശതമാനം കുട്ടികൾ മാത്രമാണ് വിദ്യാഭ്യാസം നടത്തുന്നത്. 16 ശതമാനം സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമാണ് അക്ഷരാഭ്യാസമുള്ളത്.

ഇക്കാരണങ്ങളാലാണ് തങ്ങളുടെ സഭയുടെ സ്ഥാപക പിതാവായ സെന്റ് ജോൺ ബിപ്റ്റിസ്റ്റ് ഡി ലാ സല്ലെയുടെ 300 ാമത് ചരമവാര്‍ഷികം, പുതിയൊരു സ്കൂൾ ആരംഭിച്ചുകൊണ്ട് ആഘോഷിക്കാം എന്ന് ലസാലിയൻ സന്ന്യാസ സഭാംഗംങ്ങൾ തീരുമാനിച്ചത്.

റുംബെക്ക് എന്ന സ്ഥലത്ത് ആൺകുട്ടികൾക്കായി മിഡിൽ, ഹൈസ്കൂളുകളാണ് ഒരുക്കുന്നത്. 2006 മുതൽ ലോററ്റോ സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിൽ പെൺകുട്ടികൾക്കായി ഒരു സ്കൂൾ നടന്നുവരികയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.