പാപ്പായുടെ ഉത്തരകൊറിയന്‍ സന്ദര്‍ശനത്തിനുള്ള കടമ്പകളെ ഓര്‍മിപ്പിച്ച് ബിഷപ്പ് ലസാരോ യൂ

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ക്ഷണം സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ കൊറിയ സന്ദര്‍ശിക്കണമെങ്കില്‍ കടമ്പകള്‍ നിരവധി കടക്കണം എന്ന് ഉത്തര കൊറിയന്‍ ബിഷപ്പ്  ലസാരോ യൂ ഹയൂം സിക്ക്. വത്തിക്കാനിലെ യൂത്ത് സിനഡില്‍ പങ്കെടുക്കുന്ന ബിഷപ്പ് ഏഷ്യ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം അഭിപ്രായപെട്ടത്.

അപ്പസ്‌തോലിക സന്ദര്‍ശനത്തിനുള്ള തടസ്സങ്ങളായി വിവിധ കാരണങ്ങള്‍ അദ്ദേഹം നിരത്തുന്നുണ്ട്. ഉത്തര കൊറിയ അവരുടെ രാജ്യത്ത് വൈദികര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കില്ല. ഈ സ്ഥിതിയില്‍ മാറ്റം വരുകയും രാജ്യത്ത് ജനങ്ങളുടെ ഇഷ്ടമനുസരിച്ച് മതങ്ങളില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്താല്‍ ഒരു പക്ഷേ പാപ്പാ ഉത്തര കൊറിയ സന്ദര്‍ശിച്ചേക്കും എന്ന് ബിഷപ്പ് ലസാരോ യൂ പറയുന്നു.

വത്തിക്കാന്‍ കഴിഞ്ഞ ദിവസം ചൈനയുമായി ഉണ്ടാക്കിയ കരാര്‍ ഉത്തര കൊറിയുടെ മനം മാറ്റത്തിനു കാരണമായിട്ടുണ്ടാകണമെന്ന് ബിഷപ്പ് ലസാരോ യൂ സൂചിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.