ഗർഭച്ഛിദ്രത്തെ അതിജീവിക്കുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കുവാൻ നിയമനിർമ്മാണം നടത്തി സൗത്ത് ഡക്കോട്ട

ഗർഭച്ഛിദ്രത്തെ അതിജീവിക്കുന്ന ഏതൊരു കുഞ്ഞിനും പരിചരണം നൽകുന്നതിന് ഡോക്ടർമാരെ നിർബന്ധിക്കുന്ന ബിൽ പാസാക്കി സൗത്ത് ഡക്കോട്ട. ബിൽ 1051 എന്നറിയപ്പെടുന്ന ബിൽ ബുധനാഴ്ച നിയമസഭയിൽ ഒപ്പുവെച്ചു പാസാക്കി. ജീവന്റെ തുടിപ്പോടെ ലോകത്തിലേയ്ക്ക് വരുന്ന ഓരോ കുഞ്ഞിനും പരിരക്ഷ ഉറപ്പാക്കുവാൻ ഈ നിയമം അനുവദിക്കുന്നു.

എല്ലാ കുഞ്ഞുങ്ങളെയും ഡോക്ടർമാർ ഒരുപോലെ പരിഗണിക്കുന്നു. ഭയാനകമായ സാഹചര്യങ്ങളിൽ ജനിച്ചവരെ കൂടുതൽ പരിഗണിക്കുക എന്നത് അടിസ്ഥാനപരമായ മാനുഷിക പരിഗണന ആണ്. സാധാരണ ജനന സമയത്ത് ഒരു കുട്ടിക്ക് ലഭിക്കുന്ന എല്ലാ പരിചരണവും അബോര്‍ഷന്‍ ശ്രമങ്ങളെ അതിജീവിച്ച കുട്ടിക്കും നൽകണം എന്ന് ഈ നിയമം അനുശാസിക്കുന്നു എന്ന് ഗവർണർ ക്രിസ്റ്റി നോം വ്യക്തമാക്കി.

അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ സൗത്ത് ഡക്കോട്ട ചാപ്റ്റർ ഈ നിയമത്തെ വിമർശിച്ചവരാണ്. ഒരു വ്യക്തിക്കും ഡോക്ടറിനും ഇടയിൽ രാഷ്ട്രീയക്കാരെ വയ്ക്കുന്നതിന് തുല്യമാണ് എന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. എങ്കിൽ തന്നെയും ഇവിടുത്തെ പ്രോലൈഫ് പ്രവർത്തകർക്ക് ഈ നിയമം അൽപ്പം ആശ്വാസം പകരുന്നത് തന്നെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.