കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന സൗത്ത് ആഫ്രിക്കൻ ബിഷപ്പ് മരണമടഞ്ഞു

കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരുന്ന ദക്ഷിണാഫ്രിക്കൻ ബിഷപ്പ് നിര്യാതനായി. ആർച്ച് ബിഷപ്പ് ആബെൽ ഗബൂസ ആണ് ഞായറാഴ്ച രാവിലെ നിര്യാതനായത്. കോവിഡ് ബാധിച്ച അദ്ദേഹത്തിൻറെ ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

ഡർബനിലെ ആർച്ച് ബിഷപ്പ് ആബെൽ ഗബൂസയുടെ മരണം ഞങ്ങൾ ഖേദിക്കുന്നു എന്ന് ഡർബൻ അതിരൂപത ബിഷപ്പ് കർദിനാൾ വിൽഫ്രിഡ് നേപ്പിയർ പ്രസ്ഥാവനയിലൂടെ അറിയിച്ചു. “കോഡ്ജ്യൂട്ടർ” എന്ന നിലയിൽ, ആർച്ച് ബിഷപ്പ് ഗബൂസ കർദ്ദിനാൾ നേപ്പിയറുടെ പിൻഗാമിയായി ഡർബൻ ആർച്ച് ബിഷപ്പായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിനിടയിലാണ് മരണം.

“അദ്ദേഹം നമ്മോടൊപ്പം അധികം നാൾ ഉണ്ടായിരുന്നില്ല. നമ്മുടെ ഇടയിൽ അദ്ദേഹം ഉണ്ടായിരുന്നിടത്തോളം കാലം അദ്ദേഹത്തിന്റെ കരുണയും നന്മയും ഹൃദയ വിശാലതയും നമ്മെ പൊതിഞ്ഞു. കരുണയുടെ നിതാന്ത രൂപമായ ഇടയാനായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻറെ ദയയും, മറ്റുള്ളവരോടുള്ള വാത്സല്യവും പെരുമാറ്റത്തിലെ ഊഷ്മളതയും നമ്മെ വല്ലാതെ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം നമുക്കും ദക്ഷിണാഫ്രിക്കയിലെ മുഴുവൻ സഭയ്ക്കും നികത്താനാവാത്ത ഒരു വിടവാണ് നൽകുന്നത്” – കർദ്ദിനാൾ വിൽഫ്രിഡ് നേപ്പിയർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.