അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

അഫ്ഗാനിസ്ഥാനിലെ സ്ഥിതി അതിവേഗമാണ് വഷളായത്. അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിന്റെ സ്ഥിതി അത്യന്തം ഗുരുതരമാവുകയാണ്. ഈയൊരു സാഹചര്യത്തിൽ അവരെക്കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങളാണിവ.

1. അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അവർ ആയിരിക്കുന്ന ചുറ്റുപാട് അത്യന്തം മോശമാണ്. ഓപ്പൺ ഡോർസ് വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം, ഉത്തര കൊറിയയിലെ സ്വേച്ഛാധിപത്യ ഭരണത്തിന്റെ കീഴിലാണ് ക്രിസ്ത്യാനികൾ വളരെയേറെ ദുരിതമനുഭവിക്കുന്നത്. അതിന്റെ തൊട്ടുപിന്നിൽ തന്നെ അഫ്ഗാനിസ്ഥാൻ ഉണ്ട്. ദുരഭിമാനക്കൊലകളും വിശ്വാസം ത്യജിക്കാനുള്ള നിർബന്ധിത നിയമങ്ങളും അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഇതിനകം തന്നെ ക്രിസ്ത്യാനികൾക്ക് അങ്ങേയറ്റം അപകടകരമായിരുന്നു. അവരിൽ ഭൂരിഭാഗവും ഇസ്ലാമിലേക്ക് മതം മാറാൻ നിർബന്ധിക്കപ്പെടുകയും അതിനു വിസമ്മതിച്ചതിന്റെ പേരിൽ അവരുടെ ജീവൻ തന്നെ നഷ്ടപ്പെടുത്തുകയും ചെയ്തവരാണ്.

മതപരിവർത്തനം വധശിക്ഷ നൽകപ്പെടേണ്ട കുറ്റമായിട്ടാണ് താലിബാൻ കരുതുന്നത്. മതസ്വാതന്ത്ര്യത്തിനുള്ള യുഎസ് കമ്മീഷന്റെ മുൻ മേധാവിയും ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മതസ്വാതന്ത്ര്യ കേന്ദ്രത്തിന്റെ നിലവിലെ ഡയറക്ടറുമായ നീന ഷിയ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇപ്രകാരമാണ്: “അഫ്ഗാനിസ്ഥാനിൽ ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നത് അസാധ്യമാണ്. ഇസ്ലാം മതം ഉപേക്ഷിച്ചാൽ അവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഒന്നുകിൽ അവർ രാജ്യം വിടണം; അല്ലെങ്കിൽ അവർ കൊല്ലപ്പെടും.”

2. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കായി ക്രിസ്ത്യാനികൾ ഉപവസിക്കാനും പ്രാർത്ഥിക്കാനും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യാനികൾ എന്ന നിലയിൽ അഫ്ഗാനിസ്ഥാനിലെ സാഹചര്യം നമ്മളെ അതിന് നിർബന്ധിക്കുന്നു. ഇതുപോലുള്ള ചരിത്രനിമിഷങ്ങളിൽ, നമുക്ക് നിസ്സംഗത പാലിക്കാൻ കഴിയില്ല. അതിനാൽ, എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ അഫ്ഗാനിലെ ജനങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യണം. ദൈവത്തോട് കരുണയ്ക്കും ക്ഷമയ്ക്കും വേണ്ടി യാചിക്കാം.”

അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികളുടെ എണ്ണം ഔദ്യോഗികമായി പതിനായിരത്തിൽ കുറവാണെന്നാണ് സ്ഥിരീകരണം. എന്നാൽ, ഒരുപാട് പേർ അറിയപ്പെടാതെ ക്രൈസ്തവ വിശ്വാസത്തിൽ ജീവിക്കുന്നവരുണ്ട്. 2016 -ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോർട്ട് പറയുന്നത് ഇപ്രകാരമാണ്: “മറ്റ് മതവിഭാഗങ്ങൾ, പ്രധാനമായും ഹിന്ദുക്കൾ, സിഖുകാർ, ബഹായികൾ, ക്രിസ്ത്യാനികൾ എന്നിവ ജനസംഖ്യയുടെ 0.3 ശതമാനത്തിൽ താഴെയാണ്.” 8000 -നും 12,000 -നും ഇടയിലുള്ള ക്രിസ്ത്യാനികളുടെ എണ്ണം, മൊത്തം ജനസംഖ്യയുള്ള 38 ദശലക്ഷം അഫ്ഗാനികളിൽ .01 % -ൽ താഴെയാണ്.

3. നിരവധി മാനുഷിക സംഘടനകൾ അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന് പ്രത്യേക പദവി ആവശ്യപ്പെട്ടു. നിലവിൽ പ്രത്യേക പദവി അനുവദിച്ചിട്ടുള്ളത് പത്രപ്രവർത്തകർ, പൈലറ്റുമാർ, അക്കാദമിക്, സിവിൽ സൊസൈറ്റി, അപകടസാധ്യതയുള്ള സ്ത്രീകൾ എന്നിവർക്കാണ്. എന്നാൽ ക്രിസ്ത്യാനികളോ മറ്റ് മതന്യൂനപക്ഷങ്ങളോ ഇതിൽ ഉൾപ്പെടുന്നില്ല.

4. അഫ്ഗാനിസ്ഥാനിൽ നിന്ന് ക്രിസ്ത്യാനികളെ സഹായിക്കാനുള്ള ശ്രമങ്ങൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തടഞ്ഞതായി ആരോപിക്കപ്പെടുന്നു. വിമാനത്താവളത്തിനു ചുറ്റും ശനിയാഴ്ച രാത്രിയിൽ സ്ഥാപിച്ച താലിബാൻ ചെക്ക്‌ പോസ്റ്റുകളും ശനിയാഴ്ച വരെയുള്ള ദിവസങ്ങളിൽ നിയന്ത്രണവും വിമാനത്താവളം വഴി ക്രിസ്ത്യാനികൾക്ക് രാജ്യം വിടാനുള്ള ശ്രമങ്ങളും തടസ്സപ്പെടുത്തി. വിമാനത്താവളത്തിൽ സ്വകാര്യ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തടഞ്ഞുവെന്ന് നിരവധി ബ്ലോഗുകളും മതസ്വാതന്ത്ര്യ പ്രവർത്തകരുടെ വാർത്താഗ്രൂപ്പുകളും ആരോപിച്ചിരുന്നു. ഇതുവരെ 5,200 ക്രിസ്ത്യാനികളെയും മറ്റ് അഫ്ഗാനികളെയും സുരക്ഷിതസ്ഥാനത്തേക്ക് എത്തിച്ചിട്ടുള്ളതായി ചാരിറ്റി സംഘടനകൾ പറയുന്നു.

5. അവശേഷിക്കുന്നവർ അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ് ഉള്ളത്. അവർ ആരൊക്കെയാണെന്നോ എത്രപേർ ഉണ്ടെന്നോ ഉള്ള യഥാർത്ഥ കണക്കുകൾ വ്യക്തമല്ല. വ്യോമ മാർഗ്ഗം രക്ഷപ്പെടുവാനുള്ള പ്രതീക്ഷ അസ്തമിച്ചതായി സി‌എൻ‌എ -യുമായി ബന്ധപ്പെട്ട നിരവധി ക്രിസ്ത്യാനികൾ പറയുന്നു. “നമ്മുടെ വിധി എന്തായിരിക്കും?” അഫ്ഗാനിസ്ഥാനിൽ നിന്ന് വിമാനം വഴി പലായനം ചെയ്യാനുള്ള അവസരം അവസാനിച്ചെന്നറിഞ്ഞപ്പോൾ ഒരു അഫ്ഗാൻ ക്രിസ്ത്യാനിയുടെ പ്രതികരണമാണ് ഇത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.