ക്രിസ്തുമസ് കാലത്ത് കുട്ടികൾക്ക് പരിചയപ്പെടുത്താം ഈ വിശുദ്ധരെ

നമ്മുടെ കുഞ്ഞുങ്ങൾ വിശുദ്ധരായി വളരണം എന്ന് ആഗ്രഹിക്കാത്ത ഏതെങ്കിലും മാതാപിതാക്കൾ ഉണ്ടോ? ഇല്ല എന്നാണ് എല്ലാവരും പറയാറ്. ചെറുപ്പം മുതൽ ഉള്ള പരിശീലനവും മാതാപിതാക്കളുടെ നല്ലമാതൃകയും ആണ് കുഞ്ഞുങ്ങളെ വിശുദ്ധരായി ജീവിക്കുവാൻ പ്രേരിപ്പിക്കുന്നത്. ഈ ക്രിസ്തുമസ് കാലം കുഞ്ഞുങ്ങളെ വിശുദ്ധിയിലേക്ക് വളർത്തുവാൻ പറ്റിയ സമയമാണ്. ഒന്നിച്ചിരുന്നു പ്രാർത്ഥിച്ചും പ്രാർത്ഥനയോടെ പുൽക്കൂടൊരുക്കിയും വിശുദ്ധ കുർബാനയിൽ പങ്കെടുത്തും വിശുദ്ധിയിലേക്ക് വളരാനുള്ള കുഞ്ഞുങ്ങളുടെ ആഗ്രഹത്തെ ജ്വലിപ്പിക്കാം. കൂടാതെ ഈ ക്രിസ്തുമസ് കാലം കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്താൻ ഏതാനും വിശുദ്ധരെ നിർദ്ദേശിക്കുകയാണ്. ഈ വിശുദ്ധ ജീവിതങ്ങൾ അവരുടെ ജീവിത വഴികളിൽ സഹായികളും മാതൃകകളും ആയി നിലകൊള്ളും ഉറപ്പ്.

സെന്റ് നിക്കോളാസ്

നാലാം നൂറ്റാണ്ടിൽ ബൈസന്റൈൻ സാമ്രാജ്യത്തിൽ ഉണ്ടായിരുന്ന ഒരു ബിഷപ്പാണ് സെന്റ് നിക്കോളാസ്. അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധി അത്ഭുതങ്ങൾ ലോകപ്രസിദ്ധമാണ്. ജീവിച്ചിരുന്ന സമയത്തെ ആവശ്യക്കാരെ രഹസ്യമായി സഹായിക്കുന്ന അദ്ദേഹം ആണ് സാന്താ ക്ലോസ് എന്ന ഐതീഹ്യത്തിനു പിന്നിൽ. വളരെ പ്രചോദനാത്മകമായ ഈ വിശുദ്ധന്റെ ജീവിതത്തിലൂടെ നൽകുന്നതിന്റെ സൗന്ദര്യത്തെക്കുറിച്ച് നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക.

സെന്റ് ജുവാൻ ഡീഗോ

ഡിസംബർ ഒൻപതിനാണ് ഈ വിശുദ്ധന്റെ തിരുനാൾ ആചരിക്കുന്നത്. മെക്സിക്കോയിലെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധരിൽ ഒരാളാണ് ഇദ്ദേഹം. പതിനാറാം നൂറ്റാണ്ടിൾ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇദ്ദേഹത്തിന് പരിശുദ്ധ മറിയം പ്രത്യക്ഷപ്പെടുകയും അമ്മയുടെ നാമത്തിൽ ഒരു ദൈവാലയം പണികഴിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. സ്വപ്നത്തിന്റെ ആധികാരികതയെക്കുറിച്ച് സംശയിച്ച ബിഷപ്പ് ജുവാൻ ഡീഗോയോട് തെളിവ് ചോദിച്ചു. പരിശുദ്ധ അമ്മ വീണ്ടും ഡീഗോയെ സന്ദർശിച്ചപ്പോൾ ബിഷപ്പിന്റെ മുന്നിൽ തെളിവിനായി ആ റോസാപ്പൂക്കൾ എടുക്കുവാൻ ആവശ്യപ്പെട്ടു. അത് ബിഷപ്പിനെ കാണിക്കുന്നതിനായി ബിഷപ്പിന്റെ മുന്നിലേയ്ക്ക് വച്ചപ്പോൾ ഡീഗോയുടെ വസ്ത്രത്തിൽ മാതാവിന്റെ ചിത്രം പതിഞ്ഞിരിക്കുന്നതായി കണ്ടു. കൂടാതെ അത് ശൈത്യകാലവുമായിരുന്നു. അത്ഭുതം സ്ഥിരീകരിച്ച ബിഷപ്പ് പള്ളി പണിയുവാൻ അനുമതി നൽകി. സന്ദർശന തീർത്ഥാടകരെ പരിപാലിക്കുന്നതിനായി ജുവാൻ ഡീഗോ തന്റെ ജീവിതകാലം മുഴുവൻ പള്ളിക്കടുത്തുള്ള ഒരു കുടിലിൽ ചെലവഴിച്ചു.

സെന്റ് ലൂസി

ഡിസംബർ 13 -നാണ് വിശുദ്ധ ലൂസിയുടെ തിരുനാൾ. നാലാം നൂറ്റാണ്ടിലെ ഈ വിശുദ്ധ ആദ്യകാല ക്രിസ്തീയ പീഡനങ്ങളിൽ മരിച്ചു. ഈ വിശുദ്ധയെ കുറിച്ച് വസ്തുതാപരമായ വിവരങ്ങളൊന്നും ഇല്ലെങ്കിലും മരണത്തിന്റെയും ക്രൂരമായ പീഡനങ്ങളുടെയും നടുവിൽ പോലും തന്റെ വിശ്വാസം മുറുകെ പിടിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നതിൽ അവൾ ധൈര്യം പ്രകടിപ്പിച്ചു എന്ന് പറയപ്പെടുന്നു. അവളുടെ പേരിന് പ്രകാശം എന്നാണ് അർത്ഥം. കണ്ണിനു തകരാറുള്ളവരുടെ രക്ഷാധികാരിയാണ് ഈ വിശുദ്ധ. കുട്ടികൾക്ക് അവരുടെ വിശ്വാസങ്ങളിൽ പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടിവന്നാലും അവരുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനുള്ള മികച്ച ഉദാഹരണമാണ് ഈ വിശുദ്ധ. ‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.