മാതാപിതാക്കൾക്കായി കുറച്ച് പ്രതിജ്ഞകൾ

മക്കളെ സ്നേഹിക്കുവാനും ബഹുമാനിക്കുവാനുമായി മാതാപിതാക്കൾക്കും കുറച്ച് പ്രതിജ്ഞകൾ എടുക്കാവുന്നതാണ്. നല്ല വ്യക്തിത്വങ്ങൾക്ക് ഉടമയാകുന്നതിനും ഭാവിയിൽ നന്നായി ജീവിക്കുന്നതിനും ഈ പ്രതിജ്ഞകൾ വളരെ സഹായകരമാകും.

1. ഒരു വ്യക്തി എന്ന നിലയിലുള്ള നിന്റെ മഹത്വം ഞങ്ങൾ മനസ്സിലാക്കുകയും അങ്ങനെ പെരുമാറുകയും ചെയ്യും.

2. വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കാതെ മറ്റുള്ളവരുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുവാൻ ഞങ്ങൾ പഠിപ്പിക്കും.

3. സത്യം അന്വേഷിക്കുവാനും അത് കണ്ടെത്തുവാനും ഞങ്ങൾ നിന്നെ എപ്പോഴും സഹായിക്കും.

4. വിദ്യാഭ്യാസത്തിനുള്ള എല്ലാ അവസരങ്ങളും ഞങ്ങൾ നിനക്ക് നൽകും. നിന്റെ കഴിവുകൾ വികസിപ്പിക്കുവാനും അതുവഴി ലോക നന്മയ്ക്ക് ഉപകരിക്കുവാനും നിന്നെ പ്രാപ്തനാക്കും.

5. കലാപരമായ സ്വാതന്ത്ര്യത്തിനും കഴിവുകളുടെ പ്രകാശനത്തിനും ഞങ്ങൾ നിനക്ക് അടിത്തറയിട്ടു നൽകും.

6. പ്രാവിന്റെ വിശുദ്ധിയോടെയും സർപ്പത്തിന്റെ വിവേകത്തോടെയും ഞങ്ങൾ നിന്നെ വളർത്തുവാൻ ശ്രദ്ധിക്കും.

7. പുതിയ അറിവുകൾ അന്വേഷിക്കുവാനും സാർവത്രികമായ അറിവും ജ്ഞാനവും വികസിപ്പിക്കുവാനും ഞങ്ങൾ ശ്രമിക്കും.

8. ദൈവിക ചിന്തയും ബോധ്യവും അഗാധമായ വിശ്വാസവും നിന്നിൽ നിറയ്ക്കുന്നതിനു ഞങ്ങളും ആത്മീയപരമായി ഉയർന്നുകൊണ്ടിരിക്കും.

ശൈശവം കടന്നു പ്രായപൂർത്തി ആകുമെങ്കിലും ചുമതലയും ഉത്തരവാദിത്വങ്ങളും സ്വയം വഹിക്കുവാൻ പ്രാപ്തനായെങ്കിൽ പോലും നിന്റെ വിഷമതകളും വീഴ്ചകളിലും താങ്ങാൻ ഞങ്ങൾ ഉണ്ടായിരിക്കും.

സുനീഷ നടവയല്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.