ജീവിതത്തില്‍ തളര്‍ന്നുപോകുന്നതായി തോന്നുന്നുണ്ടോ..? കരുത്ത് പകരാന്‍ ചില വചനങ്ങളിതാ…

ജീവിതത്തെ നേരിടാനുള്ള ശക്തി ക്ഷയിക്കുന്നതായും പലപ്പോഴും തളര്‍ന്നു പോകുന്നതായും പലര്‍ക്കും അനുഭവപ്പെടാറുണ്ട്. ഒരു വലിയ പോരാട്ടം സ്വയം നടത്തിയാല്‍ മാത്രമേ അത്തരം നെഗറ്റീവ് ചിന്തകളില്‍ നിന്ന് മോചനം നേടാന്‍ ആര്‍ക്കും സാധിക്കുകയുള്ളൂ.

സ്വയം ശക്തി കണ്ടെത്താന്‍ പരിശ്രമിക്കുന്ന സമയത്ത്, ദൈവത്തെ അതിനായി കൂട്ടുപിടിക്കാന്‍ പലരും മറന്നുപോകാറുമുണ്ട്. അനുഗ്രഹങ്ങള്‍ വാരിവിതറാന്‍ വേണ്ടി നാം ഒന്ന് ചോദിക്കാന്‍ കാത്തിരിക്കുകയാണ് അവിടുന്ന്. വചനം ആവര്‍ത്തിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥന അതിന് നമ്മെ സഹായിക്കും. ഇത്തരത്തില്‍ നഷ്ടപ്പെട്ടു എന്ന് തോന്നുന്ന ധൈര്യം വീണ്ടെടുക്കാന്‍ സഹായിക്കുന്ന ചില വചനങ്ങള്‍ ഇതാ…

1. ഞാന്‍ ജീവിക്കേണ്ടതിന് അങ്ങയുടെ വാഗ്ദാനമനുസരിച്ച് എന്നെ താങ്ങിനിര്‍ത്തണമേ! എന്റെ പ്രത്യാശയില്‍ ഞാന്‍ ലജ്ജിതനാകാതിരിക്കട്ടെ!
ഞാന്‍ സുരക്ഷിതനായിരിക്കാനും എപ്പോഴും അങ്ങയുടെ ചട്ടങ്ങള്‍ ആദരിക്കാനും വേണ്ടി എന്നെ താങ്ങിനിര്‍ത്തണമേ! (സങ്കീ. 119: 116-117).

2. തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു; ദുര്‍ബലന് ശക്തി പകരുകയും ചെയ്യുന്നു. യുവാക്കള്‍ പോലും തളരുകയും ക്ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്തിയറ്റുവീഴാം. എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല (ഏശയ്യാ 40: 29-31).

3. കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവുമാണ്; അവിടുന്ന് എനിക്ക് രക്ഷ നല്‍കി (സങ്കീ. 118: 14).