സൊസൈറ്റി ഓഫ് അറ്റോണ്‍മെന്റ് സ്ഥാപകന്‍ ഫാദര്‍ പോള്‍ വിശുദ്ധപദവിയിലേക്ക്

കത്തോലിക്കാ പരിവര്‍ത്തന സമൂഹം എന്ന സഭാ സമൂഹത്തിന്റെ സ്ഥാപകനായ ഫാദര്‍ പോള്‍ വാട്ട്‌സണ്‍ വിശുദ്ധ പദവിയിലേക്ക്. ”ഗാരിസണ്‍ മലമുകളില്‍ ഒരു ചെറിയ പ്രാര്‍ത്ഥനാ കൂട്ടായ്മ ആയിട്ടായിരുന്നു ആ സമൂഹത്തിന്റെ തുടക്കം. ഇന്ന് ആഗോളതലത്തില്‍ ഈ സഭാ സമൂഹം വ്യാപിച്ചുകിടക്കുന്നു.” എസ്എ സഭാംഗമായ ഫാദര്‍ ബ്രയാന്‍ ടെറി പറയുന്നു.

ക്രൈസ്തവ ഐക്യം ലക്ഷ്യമാക്കിയായിരുന്നു ഫാദര്‍ പോള്‍ വാട്ട്‌സണ്‍ ആഴ്ചാവസാനമുള്ള ഈ പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചത്. മാര്‍ച്ച് 9-ഓട് കൂടി ന്യൂയോര്‍ക്ക് അതിരൂപത ഫാദര് പോളിന്റെ നാമകരണത്തിനുള്ള അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഒന്നിച്ച് ചേര്‍ത്ത് കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍ സീല്‍ ചെയ്തിരിക്കുകയാണ്. സഭയുടെ ഔദ്യോഗികമായ അന്വേഷണങ്ങള്‍ ഇനിയാണ് ആരംഭിക്കുന്നത്. ഐക്യത്തിന്റെയും സൗഖ്യത്തിന്റെയും സാമൂഹ്യപ്രവര്‍ത്തനത്തിന്റെയും ആള്‍രൂപമായിരുന്നു ഫാദര്‍ പോള്‍ എന്ന് മറ്റ് സഭാംഗങ്ങള്‍ പറയുന്നു.

1863 ല്‍ ജനിച്ച ഫാദര്‍ പോള്‍ വാട്ട്‌സണ്‍ 1886-ല്‍ എപ്പിസ്‌കോപ്പല്‍ പുരോഹിതനായിട്ടാണ് അഭിഷിക്തനാകുന്നത്. ഗാരിസണിലെ എപ്പിസ്‌കോപ്പല്‍ സിസ്റ്റര്‍ ലുറാനയ്‌ക്കൊപ്പം ചേര്‍ന്ന് ഫ്രാന്‍സിസ്‌കന്‍ സഭ സ്ഥാപിച്ചു. ക്രൈസ്തവ ഐക്യം പുന:സ്ഥാപിക്കുക എന്നതായിരുന്നു. 1909-ല്‍ ഫാദര്‍ വാട്ട്‌സണ്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. 1910-ല്‍ കത്തോലിക്കാ പുരോഹിതനായി അഭിഷിക്തനാകുകയും ചെയ്തു. 1863-ലാണ് അഭിഷിക്തനായത്. 1940-ല്‍ എഴുപത്തിഏഴാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.