80:20 അനീതി: എസ്എംവൈഎം പ്രത്യക്ഷ സമര രംഗത്ത്

ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ പ​​ദ്ധ​​തി​​ക​​ളി​ലെ അ​നീ​തി​ക്കെ​തി​രെ കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്എം​വൈ​എം പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി രം​ഗ​ത്ത്. മു​സ്‌​ലിം 80 മ​റ്റു ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ 20 എ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ യു​വ​ജ​ന​ങ്ങ​ൾ ധ​ർ​ണ്ണ ന​ട​ത്തി. ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ഔ​​ദാ​​ര്യ​​മ​​ല്ല ക്രൈ​​സ്ത​​വ​​ർ​​ക്കു കൂ​​ടി അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​ണെന്ന് കാ​​ത്ത​​ലി​​ക് ബി​​ഷ​​പ്സ് കോ​​ൺ​​ഫ​​റ​​ൻ​​സ് ഓ​​ഫ് ഇ​​ന്ത്യ ലെ​​യ്റ്റി കൗ​​ൺ​​സി​​ൽ സെ​​ക്ര​​ട്ട​​റി ഷെ​​വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ പ​റ​ഞ്ഞു.

സ​​ർ​​ക്കാ​​ർ നി​​ല​​പാ​​ടി​​നെ​​തി​​രെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഫൊ​​റോ​​ന എ​​സ്എം​​വൈ​​എം-ന്റെ നേ​​തൃ​​ത്വ​​ത്തി​​ൽ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മി​​നി​​ സി​​വി​​ൽ ​സ്റ്റേ​​ഷ​​ൻ​ പ​​ടി​​ക്ക​​ൽ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ്ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

പ​​ദ്ധ​​തി​​ക​​ളി​​ൽ 80:20 എ​​ന്നു​​ള്ള വി​​ചി​​ത്ര​​മാ​​യ അ​​നു​​പാ​​തം നീ​​തീ​​ക​​ര​​ണം ഇ​​ല്ലാ​​ത്ത​​തും ക്രൈ​​സ്ത​​വ​​രെ അ​​പ​​മാ​​നി​​ക്കു​​ന്ന​​തു​​മാ​​ണ്. ജ​​ന​​സം​​ഖ്യ ആ​​നു​​പാ​​തി​​ക​​മാ​​യി കേ​​ര​​ള​​ത്തി​​ലെ ക്രൈ​​സ്ത​​വ​സ​​മൂ​​ഹം അ​ട​ക്ക​മു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ൾക്ക് ക്ഷേ​​മപ​​ദ്ധ​​തി​​ക​​ൾ​​ക്ക് അ​​വ​​കാ​​ശ​​മു​​ണ്ട്. ഈ ​​അ​​വ​​കാ​​ശ​​ത്തി​​നെ​​തി​​രെ ഇ​​പ്പോ​​ൾ ന​​ട​​ക്കു​​ന്ന ആ​​സൂ​​ത്രി​​ത​​മാ​​യ നീ​​ക്ക​​ങ്ങ​​ൾ ശ​​ക്ത​​മാ​​യി എ​​തി​​ർ​​ക്ക​​പ്പെ​​ട​​ണം. മ​​ത​​നി​​ര​​പേ​​ക്ഷ​​ത പ്ര​​സം​​ഗി​​ക്കു​​ന്ന​​വ​​ർ ന്യൂ​​ന​​പ​​ക്ഷ ​ക്ഷേ​​മവ​​കു​​പ്പി​​ന്‍റെ ചെ​​ല​​വി​​ൽ ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്നത് ക്രൈ​​സ്ത​​വ​രെ അ​പ​മാ​നി​ക്ക​ലാ​ണ്. ക്രൈ​​സ്ത​​വ​​ർ​​ക്കു ​കൂ​​ടി അ​​വ​​കാ​​ശ​​പ്പെ​​ട്ട സ​​ർ​​ക്കാ​​രി​​ന്‍റെ എട്ട് ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മപ​​ദ്ധ​​തി​​ക​​ൾ ഒ​​രു സ​​മു​​ദാ​​യ​ത്തി​നു മാ​ത്ര​മാ​യി തീ​​റെ​​ഴു​​തി കൊ​ടു​ക്കു​ന്ന​ത് സാ​​ക്ഷ​​ര​സ​​മൂ​​ഹ​​ത്തി​​ന് അ​​പ​​മാ​​ന​​ക​​ര​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

എ​​സ്എം​​വൈ​​എം ഫൊ​​റോ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​വ​​ർ​​ഗ്ഗീ​​സ് കാ​​ലാ​​ക്ക​​ൽ, രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​വ​​ർ​​ഗ്ഗീ​​സ് കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ, തോ​​മ​​സ് ക​​ത്തി​​ലാ​​ങ്ക​​ൽ, അ​​ല​​ക്സ് കാ​​ളാ​​ന്ത​​റ, റോ​​ബി​​ൻ കു​​ന്ന​​ത്തു​​കു​​ഴി, അ​​ൽ​​ഫോ​​ൻ​​സ ജോ​​സ്, ഡാ​​നി​​യ ബാ​​ബു, ആ​​ൽ​​ബി​​ൻ ത​​ട​​ത്തേ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.