ഈ ക്രിസ്തുമസ് നാളുകളില്‍ ചൊല്ലാം ബൈബിളിലെ ഏറ്റവും ചെറിയ സങ്കീര്‍ത്തനം

സങ്കീര്‍ത്തനങ്ങളില്‍ ദൈവത്തെ സ്തുതിക്കാന്‍ ജനപദങ്ങളെ ആഹ്വാനം ചെയ്യാറുണ്ട്. അത്യുന്നതനായ ദൈവത്തിന്റെ അധികാരത്തിന്‍ കീഴാണ് ലോകം മുഴുവനും. കര്‍ത്താവാണ് അത്യുന്നതനായ ദൈവം. ലോകത്തിന്റെ കര്‍ത്താവും രാജാവും അവിടുന്നാണ്. അതുകൊണ്ട് അവിടുത്തെ കര്‍ത്തൃത്വത്തില്‍ കീഴിലുള്ളവര്‍ അവിടുത്തെ സ്തുതിക്കേണ്ടതാണ്. ഇസ്രായേലില്‍ ഉദിച്ച രക്ഷയുടെ പ്രകാശത്തിലേയ്ക്ക് മറ്റു ജനങ്ങളും പ്രവേശിക്കണം. ദൈവത്തിന്റെ മഹത്ത്വം വെളിവാക്കുന്ന ഉപകരണങ്ങളാണ് ഇസ്രായേല്‍. അങ്ങനെ ദൈവത്തിന്റെ മഹത്വം മറ്റുജനതകളെയും അറിയിക്കാനുള്ള പ്രഘോഷണമാണ് സങ്കീര്‍ത്തനം 117. ഈ ക്രിസ്തുമസ് കാലത്ത് ചെല്ലാന്‍ ഏറ്റവും അനുയോജ്യവുമാണ് ഈ സങ്കീര്‍ത്തനം.

ജനതകളേ, സ്തുതി പാടുവിന്‍ നാഥനു നല്‍സ്തുതി പാടുവിന്‍. ജനതകളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍. ജനപദങ്ങളേ, നിങ്ങള്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍
ജനപദങ്ങളേ, അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍. പാടിപ്പുകഴ്ത്തുവിന്‍.

നമ്മോടുള്ള കര്‍ത്താവിന്റെ കാരുണ്യം അചഞ്ചലമാണ്. വാഴ്ത്തുക, വാഴ്ത്തുക നാഥനെ നാം. കര്‍ത്താവിന്റെ വിശ്വസ്തത എന്നേയ്ക്കും നിലനിലക്കുന്നു. എന്നേയ്ക്കും നിലനില്‍ക്കുന്നു. വാഴ്ത്തുക, വാഴ്ത്തുക നാഥനെ എന്നും നാം. നാഥനെ വാഴ്ത്തുക നാം.