ദൈവചിന്തയിൽ കുഞ്ഞുങ്ങളെ വളർത്താം; ഈ സുകൃതജപങ്ങളിലൂടെ

വളരെ നിഷ്കളങ്കത നിറഞ്ഞതും നിർമ്മലവുമായ പ്രകൃതമാണ് കുഞ്ഞുങ്ങളുടേത്. നിർമ്മലമായ ഈ മനോഭാവവും മനസും ഒരിക്കലും കൈവെടിയാതിരിക്കുവാൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കണം. അതിന് മാതാപിതാക്കൾക്ക് ചെയ്യുവാൻ കഴിയുന്ന ഒരു കാര്യമാണ് ചെറുപ്പം മുതലേ കുട്ടികളെ ദൈവചിന്തയിൽ വളർത്തുക എന്നത്. ചിന്തകൾ ദൈവികമായിരിക്കുന്നിടത്തോളം കാലം അവരുടെ ചിന്തകളും പ്രവർത്തികളും നന്മ നിറഞ്ഞതായിരിക്കും. കുഞ്ഞുങ്ങളിൽ പ്രത്യേകിച്ച്, ചെറിയ കുട്ടികളിൽ ദൈവചിന്തകൾ നിറയ്ക്കുവാൻ സഹായിക്കുന്ന ഏതാനും സുകൃതജപങ്ങളും നമുക്ക് പരിചയപ്പെടാം…

1. എന്റെ ഈശോയേ, എന്നെ മുഴുവൻ നിന്റേതാക്കണമേ.

2. എന്റെ ഈശോയേ, അങ്ങയുടെ സ്നേഹത്തി ന്റെ ആഴം എനിക്ക് മനസ്സിലാക്കിത്തരണമേ.

3. ദാവീദിന്റെ പുത്രനായ ഈശോയേ, എന്റെ മേൽ കരുണയായിരിക്കണമേ.

4. എന്റെ കർത്താവേ, എന്റെ ദൈവമേ.

5. ഈശോയേ, ഞാൻ പൂർണ്ണമായും നിന്റേതാണ്.

6. സ്നേഹം തന്നെയായ ദൈവമേ, സ്നേഹിക്കാൻ എന്നെ പഠിപ്പിക്കണമേ.

7. ദൈവമേ, സകല പാപങ്ങളിൽ നിന്നും എന്നെ അകറ്റിനിർത്തണമേ.

8. ഈശോയേ, ഞാൻ അങ്ങിൽ ആശ്രയിക്കുന്നു.

9. ഈശോയേ, അങ്ങയുടെ ചിറകിന്‍കീഴിൽ എന്നെ മറച്ചുകൊള്ളണമേ.

10. ഈശോയേ, തിന്മയിൽ വീഴാതെ എന്നെ പൊതിഞ്ഞു കാക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.