‘ചെറുതായത് ഒരു അനുഗ്രഹമാണ്’: ഗ്രീസിലെ ന്യൂനപക്ഷമായ കത്തോലിക്കരോട് ഫ്രാൻസിസ് പാപ്പാ

ചെറുതായ ക്രിസ്ത്യൻ സമൂഹം ദൈവത്തോടുള്ള അടുപ്പത്തിന്റെ അടയാളമാകുമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഏഥൻസിൽ ഗ്രീസിലെ കത്തോലിക്കാ ന്യൂനപക്ഷ സമൂഹത്തിലെ അംഗങ്ങളോടാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.

“അതിനാൽ പ്രിയ സുഹൃത്തുക്കളേ, ചെറുതായ ഒരു സമൂഹമായതിനെ അനുഗ്രഹമായി കണക്കാക്കുകയും അത് മനസ്സോടെ സ്വീകരിക്കുകയും ചെയ്യുക. ദൈവത്തിൽ മാത്രം ആശ്രയിക്കാൻ അത് നിങ്ങളെ പ്രേരിപ്പിക്കുന്നു” – ഏഥൻസ് കത്തീഡ്രൽ ബസിലിക്കയിലെ സെന്റ് ഡയോനിഷ്യസ് ദി അരിയോപാഗൈറ്റിൽ ബിഷപ്പുമാർ, പുരോഹിതന്മാർ, സന്യാസികൾ, വൈദികാർത്ഥികൾ, മതബോധന അദ്ധ്യാപകർ എന്നിവരുമായി നടത്തിയ സംഭാഷണത്തിൽ മാർപാപ്പ പറഞ്ഞു.

ഗ്രീസിലെ 10.7 ദശലക്ഷം ആളുകൾ ഓർത്തഡോക്സാണ്. ഏകദേശം 50,000 പേർ മാത്രമാണ് കത്തോലിക്കർ. രണ്ട് ദിവസത്തെ സൈപ്രസ് സന്ദർശനത്തിനു ശേഷം ശനിയാഴ്ചയാണ് മാർപാപ്പ മൂന്നു ദിവസത്തെ യാത്രക്കായി ഗ്രീസിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.