ഫ്രാന്‍സിസ് മാര്‍പാപ്പ സ്ലോവാക്യയില്‍

സ്ലോവാക്യന്‍ പര്യടനത്തിനെത്തിയ ഫ്രാന്‍സിസ് പാപ്പയ്ക്ക് തലസ്ഥാന നഗരിയായ ബ്രാറ്റിസ്ലാവയിലെ വിമാനത്താവളത്തില്‍ വന്‍ സ്വീകരണം നല്‍കി. പ്രസിഡന്റ് സൂസന്ന കപ്യൂടോവ നേരിട്ടെത്തിയാണ് പാപ്പായെ രാജ്യത്തേക്ക് വരവേറ്റത്.

ഇന്ന് 13 ാം തിയതി രാവിലെ 9.15നാണ് പ്രസിഡന്‍ഷ്യല്‍ പാപ്പായ്ക്ക് പാലസില്‍ സ്വീകരണം. പ്രസിഡന്റ് സൂസന കപ്യൂടോവയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സര്‍ക്കാര്‍ അധികാരികളെ പാപ്പ അഭിസംബോധന ചെയ്യും. 10.45ന് സെന്റ് മാര്‍ട്ടിന്‍ കത്തീഡ്രലില്‍ ബിഷപ്പുമാര്‍, വൈദികര്‍, സന്യസ്തര്‍, സെമിനാരി വിദ്യാര്‍ഥികള്‍, മതബോധന അധ്യാപകര്‍ എന്നിവരുമായി കൂടിക്കാഴ്ച. തുടര്‍ന്ന്, ബ്രാറ്റിസ്ലാവയിലെ ‘ബേത്ത്ലെഹേം സെന്ററി’ല്‍ സ്വകാര്യ സന്ദര്‍ശനം. അതിനുശേഷം യഹൂദ സമൂഹവുമായി ആശയവിനിമയം നടത്തുന്ന പാപ്പ, അപ്പസ്തോലിക് ന്യുണ്‍ഷ്യേച്ചറില്‍വെച്ച് പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും കാണും.

പേപ്പല്‍ പര്യടനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ സ്ലോവാക്യ കാത്തിരുന്നത് 18 വര്‍ഷമാണ്. 2003ല്‍ സ്ലോവാക്യ സന്ദര്‍ശിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇതിനുമുമ്പ് സ്ലോവാക്യ സന്ദര്‍ശിച്ച പാപ്പാ.

 

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.