നേഴ്‌സിംഗ് വിദ്യാർത്‌ഥികളുടെ പഠന സഹായത്തിനായി ഫാദർ ജോർജ് പുത്തൂരിന്റെ ആകാശച്ചാട്ടം 

നഴ്‌സിംഗ് വിദ്യാർത്ഥികളുടെ പഠന സഹായത്തിനായി ഫാദർ ജോർജ് പുത്തൂർ ആകാശച്ചാട്ടം നടത്തി. യു. കെ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി ചാരിറ്റബിൾ സൊസൈറ്റിക്ക് വേണ്ടിയാണ് ഫാ. ജോർജ് പുത്തൂരാൻ ഉൾപ്പെടെ 38 പേർ ആകാശച്ചാട്ടത്തിൽ പങ്കെടുത്തത്.

1500 അടി ഉയരത്തിൽ നിന്നാണ് അംഗപരിമിതനായ ഫാദർ ജോർജ് തൻ്റെ ചെറു വിമാനത്തിൽ സഹായിയുമൊത്ത് ചാടിയത്. ഇദ്ദേഹം കഴിഞ്ഞ തവണ കാൻസർ രോഗികൾക്ക് വേണ്ടി ആകാശച്ചാട്ടം നടത്തിയിരുന്നു. ഇത്തവണ കേരളത്തിലെ 100 നഴ്‌സിംഗ് വിദ്യാർത്ഥികൾക്കായി 40 ലക്ഷം രൂപയാണ് അദ്ദേഹവും സംഘവും സ്വരൂപിച്ചത്.

ഫാദർ ജോർജ് പുത്തൂരിനോപ്പം കലാകാരനായ കലാഭവൻ ദിലീപ്, നേഴ്സ് രഞ്ജു കോശി, വിദ്യാർത്ഥി ജോയൽ മനോജ് തുടങ്ങിയവരും പങ്കെടുത്തു. കഠിനമായ പരിശീലനങ്ങൾക്ക് ഒടുവിലാണ് ഫാ. ജോർജ് സാഹസികമായ ഈ മുന്നേറ്റത്തിനൊരുങ്ങിയത്.