ളോഹയിട്ട് മഞ്ഞില്‍ തെന്നി നീങ്ങുന്ന ഒരു അച്ചന്‍ 

വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും കുമ്പസാരിപ്പിക്കുകയും ചെയ്യുന്ന വൈദികരെ നാം എല്ലാവരും കണ്ടിട്ടുണ്ട്. അവരാണ് നമുക്ക് സുപരിചിതര്‍. കത്തോലിക്കാ വിദ്യാലയങ്ങളിലോ പള്ളിമേടയിലോ ആണ് ഇവരെ നാം കാണാറുള്ളത്. എന്നാല്‍ ഫാദര്‍ കാനന്‍ ജീന്‍ ബാപ്റ്റിസ്റ്റേ കമ്മിന്‍ എന്ന പുരോഹിതനെ കാണണമെങ്കില്‍ മഞ്ഞുമലകളില്‍ നോക്കണം. സ്‌കേറ്റിംഗില്‍ അദ്ദേഹം പങ്കടുക്കുന്നത് സഭാവസ്ത്രമണിഞ്ഞാണ്. മറ്റെല്ലാവരും മറ്റു  വസ്ത്രങ്ങള്‍ അണിഞ്ഞ് വരുമ്പോള്‍ സഭാവസ്ത്രത്തെ കൈവെടിയാന്‍ അദ്ദേഹം തയാറല്ല.

പന്ത്രണ്ടാമത്തെ വയസ്സില്‍ തന്നെ പൗരോഹിത്യമാണ് തന്റെ വഴി എന്നദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ദിവ്യകാരുണ്യ ആരാധനയക്ക് അന്നുമുതല്‍ തന്റെ ജീവിതത്തില്‍ പ്രധാനപ്പെട്ട സ്ഥാനമുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഒരു ബാസ്‌കറ്റ് നിറയെ പ്രാര്‍ത്ഥനാ പുസ്തകങ്ങളും വിശുദ്ധരുടെ ചിത്രങ്ങളും സൂക്ഷിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു.

വിശുദ്ധ ഫ്രാന്‍സിസ് ദേ സലസ് സഭാംഗമാണ് 27 വയസ്സുള്ള ഫാദര്‍ കമ്മിന്‍സ്. ഫ്രാന്‍സിലെ ഒരു സൈനിക കുടുംബത്തില്‍ ജനിച്ച ഇദ്ദേഹത്തിന് തന്റെ ചെറുപ്രായത്തില്  12 മൈലുകളോളം യാത്ര ചെയ്യേണ്ടി വന്നിരുന്നു. ഒരു വര്‍ഷം ന്യൂ ഹാംഷെയറില്‍ ആയിരിക്കുന്ന സമയത്താണ് അദ്ദേഹം സ്‌കേറ്റിംഗ് പഠിക്കുന്നത്.

സഭാംഗങ്ങളായ മറ്റ് പുരോഹിതര്‍ പുറത്ത് പോകുന്ന സമയത്ത് ജാക്കറ്റും തണുപ്പില്‍ നിന്ന് രക്ഷ നേടാനുള്ള മറ്റ് വസ്ത്രങ്ങളും ധരിക്കാറുണ്ട്. എന്നാല്‍ ഫാദര്‍ കമ്മിന്‍സ് തന്റെ സഭാവസ്ത്രമണിഞ്ഞാണ് പുറത്ത് പോകുന്നത്. മാത്രമല്ല, മഞ്ഞില്‍ തെന്നിയാണ് അദ്ദേഹത്തിന്റെ യാത്ര. നിരവധി ആളുകള്‍ അത്ഭുതത്തോടെ ഈ യാത്ര നോക്കി നില്‍ക്കാറുണ്ട്. സഭാവസ്ത്രം തനിക്ക് നല്‍കുന്ന ആന്തരീക ശക്തിയെക്കുറിച്ചാണ് ഫാദര്‍ കമ്മിന്‍സിന് പറയാനുള്ളത്. അദ്ദേഹത്തിന്റൊപ്പം സ്‌കേറ്റിംഗില്‍ പങ്കെടക്കാന്‍ മറ്റുളളവരും ആവേശം കാണിക്കാറുണ്ട്. ഊര്‍ജ്ജം നല്‍കുന്ന പുരോഹിതനാണ് ഫാദര്‍ കമ്മിന്‍സ് എന്നാണ് അവരുടെ അഭിപ്രായം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.