സ്പെയ്നിലെ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെട്ട 60 പേരെ സഭ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നു 

സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ രക്തസാക്ഷികളായ വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹത്തിലെ 60 വൈദികരെ ശനിയാഴ്ച വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. നവംബര്‍ 11 നു പാലാഷിയോ വിസ്റ്റലെഗറിൽ വെച്ച് ആയിരിക്കും പ്രഖ്യാപനം നടക്കുക. “അവര്‍  രക്തസാക്ഷികളായിരിക്കുന്നത് ക്രൂരമായ ഒരു മരണത്തിന്റെ പേരിലല്ല,  മറിച്ച്  ക്രിസ്തുവിനായി മരിച്ചു എന്നതുകൊണ്ടാണ്. അവര്‍ ദൈവത്തിനായി സ്വന്തം ജീവന്‍ നല്‍കി. അവരുടെ വിശ്വാസത്തിലൂടെയും സാക്ഷ്യത്തിലൂടെയും മറ്റുള്ളവരോട് ക്ഷമിക്കുകയും അവരുടെ കുടുംബങ്ങളെ ക്ഷമിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു”. നാമകരണ നടപടികളുടെ അധ്യക്ഷയായ സിസ്റ്റർ ആംജൽസ്  പറഞ്ഞു.

ഈ 60 രക്തസാക്ഷികൾ തങ്ങളുടെ ജീവനെ സ്നേഹത്തിൽ നിന്നുകൊണ്ട് നല്‍കി. അവർ സ്നേഹിക്കുകയും ക്ഷമിക്കുകയും ചെയ്തു. മതപരമായതോ സാമൂഹികമായതോ ആയ കലഹങ്ങളുടെ ഭാഗമാകാതെ അവര്‍ ഉന്നതങ്ങളില്‍ നിന്നുള്ള ദൈവീകമായ ജ്ഞാനം സ്വീകരിച്ചു കൊണ്ട് നിലനിന്നു എന്ന് മാഡ്രിഡ് കര്‍ദിനാള്‍ കാർലോസ് ഒസറോ സിയറ പറഞ്ഞു. മറ്റുള്ളവരോട് ക്ഷമിക്കുകയും ദൈവത്തിനായി ജീവൻ സമർപ്പിക്കുകയും ചെയ്ത ഇവരുടെ ജീവിതം ഇന്നത്തെ ലോകത്തിനു മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1936 നും 37 നും മദ്ധ്യേ നടന്ന ആഭ്യന്തര യുദ്ധത്തിൽ ആയിരക്കണക്കിനാളുകളാണ് രക്തസാക്ഷിത്വം വരിച്ചത്. അതിൽ 1,800 പേരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.