സ്പാനിഷ് ആഭ്യന്തര യുദ്ധത്തിലെ 16 രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ രക്തസാക്ഷികളായ 16 പേർ ഗ്രാനഡ കത്തീഡ്രലിൽ വച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടും. 2022 ഫെബ്രുവരി 26 -നാണ് ഒരു സെമിനാരിക്കാരനും ഒരു വിശ്വാസിയും മറ്റ് 14 വൈദികരും ഉൾപ്പെടുന്ന സംഘം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നത്.

1936 മുതൽ 1939 വരെ നടന്ന സ്പാനിഷ് ആഭ്യന്തര യുദ്ധസമയത്ത്, റിപ്പബ്ലിക്കന്മാർ ആയിരക്കണക്കിന് പുരോഹിതരെയും സമർപ്പിതരെയും വിശ്വാസികളെയും കൊലപ്പെടുത്തി. ഇതിൽ 11 പേരെ വിശുദ്ധരായി പ്രഖ്യാപിക്കുകയും 2000-ത്തിലധികം പേരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുകയും ചെയ്തു.

സ്പാനിഷ് ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ സുരക്ഷിതസ്ഥാനത്തേക്ക് രക്ഷപ്പെടാൻ പതിനാറു പേരിൽ ഒരാളായ ഫാ. കയെറ്റാനോ വിസമ്മതിച്ചു. അദ്ദേഹത്തിന്റെ ഇടവകപ്പള്ളി കത്തിച്ചപ്പോൾ, അദ്ദേഹം രണ്ടാഴ്ചത്തേക്ക് ഒരു കുടുംബത്തോടൊപ്പം അഭയം പ്രാപിച്ചു. എന്നാൽ, പിന്നീട് അദ്ദേഹം പിടിക്കപ്പെട്ടു. ‘ക്രിസ്തുരാജൻ ജയിക്കട്ടെ’ എന്ന് വിളിച്ചുപറഞ്ഞു കൊണ്ടാണ് അദ്ദേഹം മരണം വരിച്ചത്. 1936 ആഗസ്റ്റ് ഒന്നിന് അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

1936 ജൂലൈ 19 -ന് ഫാ. കയെറ്റാനോ അറസ്റ്റിലാകുമ്പോൾ കാബ പോസോ എന്ന ഒരു അത്മായ വിശ്വാസിയും അദ്ദേഹത്തോടൊപ്പം പിടിക്കപ്പെട്ടു. കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിന് വെറും 22 വയസ്സായിരുന്നു പ്രായം. ജപമാല ചൊല്ലുന്നതിനിടെയാണ് അദ്ദേഹം വെടിയേറ്റു മരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.