കുട്ടികളെ വിശുദ്ധ കുർബാനയിൽ സജീവമായി പങ്കെടുപ്പിക്കാൻ ഏതാനും മാർഗ്ഗങ്ങൾ

വ്യക്തിപരമായും ഓൺ‌ലൈനിലും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഇന്നത്തെ പ്രത്യേക സാഹചര്യം അനുസരിച്ച് അവസരങ്ങളുണ്ട്. എന്നാൽ, ഈ ഒരു സാഹചര്യത്തിൽ കുട്ടികൾ തികഞ്ഞ പങ്കാളിത്വത്തോടെ സജീവമായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ അവർക്ക് ചെറുപ്പം മുതൽ പരിശീലനം നൽകേണ്ടത് ആവശ്യമാണ്. അതിന് കൊച്ചുകുട്ടികളെ രൂപീകരിക്കുകയെന്ന വെല്ലുവിളി മാതാപിതാക്കൾ ഏറ്റെടുക്കുകയും കുട്ടികളെ പരിശീലിപ്പിക്കുകയും വേണം. അതിന് ചില മാർഗങ്ങൾ ഉണ്ട്. അവ ഏതെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. ദൈവാലയത്തിന്റെ മുൻനിരയിൽ തന്നെ കുട്ടികളെ ഇരുത്തുക

ബലിപീഠത്തിനടുത്തായി കുട്ടികളെ വിശുദ്ധ കുർബാനയ്ക്ക് കൊണ്ടുവരുമ്പോൾ ദൈവാലയത്തിൽ ഇരുത്തുക. യഥാർത്ഥത്തിൽ അവിടെ എന്താണ് നടക്കുന്നത് എന്ന് മനസിലാക്കാൻ കഴിഞ്ഞാൽ ചെറിയ കുട്ടികൾ വിശുദ്ധ കുർബാനയിൽ കൂടുതൽ പങ്കാളികളാകും. സ്വന്തം പ്രായത്തിലുള്ള കുട്ടികളെ കാണുമ്പോൾ കുട്ടികളുടെ ശ്രദ്ധ തെറ്റുന്നത് സ്വാഭാവികമാണ്. അതിനാൽ, അവർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന സ്ഥാനം തിരഞ്ഞെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

2. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുക

വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട് കുട്ടികൾ ചോദിക്കുന്ന സംശയങ്ങൾക്ക് വ്യക്തമായും കൃത്യമായും മറുപടി നൽകുക. അത് വളരെ ഗഹനമായ ഭാഷയിൽ അല്ല, വളരെ ലളിതമായി മറുപടി നൽകുക. ഒരോ സമയത്തെ പ്രത്യേകതയും പ്രാർത്ഥനകളുടെ അർത്ഥവുമൊക്കെ പറഞ്ഞു കൊടുക്കുന്നത് അവർ വിശുദ്ധ കുർബാന അർപ്പണത്തെ കൂടുതൽ ഗൗരവമായി കാണുന്നതിന് സഹായിക്കും.

3. വിശുദ്ധ കുർബാനയിലുള്ള പങ്കാളിത്വത്തെ പ്രോത്സാഹിപ്പിക്കുക

വളരെ നീണ്ട സമയം ആഘോഷമായ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ താത്പര്യക്കുറവ് കാണിക്കുമ്പോൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിന്റെ പ്രാധാന്യം അവർക്ക് പറഞ്ഞു കൊടുക്കുക. ഒപ്പം ഏല്ലാ ദിവസവും വിശുദ്ധ കുർബാന അർപ്പണത്തിൽ പങ്കെടുക്കുന്നതിന് പ്രോത്സാഹിപ്പിക്കുക.

4. കഴിയുന്നത്ര ഒരുക്കം ഉണ്ടായിരിക്കണം

വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ വളരെയധികം ആന്തരികമായി ഒരുങ്ങി മാത്രമേ പോകാവൂ. അത് കുട്ടികൾക്കും ബോധ്യപ്പെടുത്തി കൊടുക്കണം. ബാഹ്യമായ വൃത്തിയും വെടിപ്പും ആവശ്യമാണ്. അതുപോലെ തന്നെ ആന്തരികമായ ഒരുക്കവും നടത്തണം. ഇടയ്ക്കിടയ്ക്ക് അനുരഞ്ജന ശുശ്രൂഷയിൽ പങ്കെടുപ്പിക്കുവാനും ശ്രദ്ധിക്കണം.

5. മോശം പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കരുത്

പള്ളിക്കുള്ളിൽ കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മോശം പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കരുത്. ഭക്ഷണ സാധനങ്ങളോ കളിപ്പാട്ടങ്ങളോ ദൈവാലയത്തിനകത്ത് വെച്ച് കുട്ടികൾക്ക് നൽകാതിരിക്കുക. കൊച്ചു കുട്ടികളെ അടുത്തിരുത്തി അവർക്ക് മനസിലാകുന്ന ഭാഷയിൽ വിശുദ്ധ കുർബാനയുടെ അർത്ഥം അവർക്ക് പറഞ്ഞു കൊടുക്കുക. കൈകൾ കൂപ്പി പ്രാർത്ഥിക്കാനും കണ്ണുകൾ അടച്ച് ഈശോയെ മനസ്സിൽ കാണുവാനും അവരെ പരിശീലിപ്പിക്കുക.

6. ഞായറാഴ്ചകൾ ആഘോഷമാക്കുക

ഞായറാഴ്ചയുടെ പ്രാധാന്യവും അർത്ഥവും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക. കുറച്ചു സമയം അവരോടൊപ്പം ചിലവഴിക്കാനും അങ്ങനെ ആത്മീയ കാര്യങ്ങൾ കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുവാനും സമയം ചിലവിടുക. ഞായറാഴ്ചകളിൽ മുടങ്ങാതെ വിശുദ്ധ ബലിയിൽ പങ്കെടുക്കുവ്വാൻ പരിശീലിപ്പിക്കുക. അതിന് ആദ്യം മാതാപിതാക്കൾ തന്നെ നല്ല മാതൃകകൾ നൽകുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.