ദൈവകരുണയെ ഓർമ്മപ്പെടുത്തുന്ന ആറ് വിശുദ്ധരുടെ വാക്കുകൾ

ഈസ്റ്ററിന് ശേഷം വരുന്ന ഞായറാഴ്ച ദൈവകരുണയുടെ ഞായറാഴ്ച എന്നും പുതു ഞായറാഴ്ച എന്നും അറിയപ്പെടുന്നു. ദൈവത്തിന്റെ നിരുപാധികമായ കരുണയെ വിലമതിക്കാനും മറ്റുള്ളവരോട് കൂടുതൽ കരുണ കാണിക്കാനും ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു. ചില വിശുദ്ധർ ദൈവ കരുണയെ കുറിച്ച് പറയുന്നത് എന്താണെന്നു നോക്കാം.

1. വി. ജോൺ ക്രിസോസ്റ്റം

കരുണ ദൈവത്തെ അനുകരിക്കുന്നു, സാത്താനെ നിരാശപ്പെടുത്തുന്നു.

2. കുമ്പസാരക്കാരനായ വി. മാക്സിമോസ്

നിങ്ങളെ അപകീർത്തിപ്പെടുത്തുന്ന വ്യക്തികൾക്കായി പൂർണ്ണഹൃദയത്തോടെ ക്ഷമിക്കുക. അപവാദം ആരോപിക്കപ്പെടുന്നരിൽ ദൈവം പ്രവർത്തിക്കും.

3. വി. വിൻസെന്റ് ഡി പോൾ

മറ്റുള്ളവരോട് നാം കരുണ കാണിച്ചാൽ, ദൈവം നമ്മോടും കരുണ കാണിക്കും. മാത്രമല്ല, ദൈവത്തിന്റെ കരുണ നമ്മിൽ നിന്നും പിൻവലിക്കില്ല എന്ന ഉറപ്പും ആണ് മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്.

4. വി. കൊച്ചുത്രേസ്യാ

എന്റെ അപൂർണ്ണതകളെ തിരിച്ചറിയുകയും ദൈവത്തിന്റെ കരുണ ആവശ്യപ്പെടുകയും ചെയ്യുന്നിടത്ത് ഞാൻ എത്ര സന്തോഷവതിയാണ്.

5. വി. ഫൗസ്റ്റീന

നമ്മുടെ ആത്മാക്കളുടെ ന്യായവിധി അവസാനിപ്പിക്കട്ടെ, കാരണം ദൈവത്തിന് നമ്മോടുള്ള കരുണ അത്യന്തം ഉന്നതമാണ്.

6. വി. മദർ തെരേസ

ദൈവത്തിന്റെ സ്നേഹവും കരുണയും ആവശ്യമുണ്ടോ? കരുണയുടെയും സ്നേഹത്തോടെയും ജീവിതത്തിൽ വ്യാപാരിക്കുവിൻ. ഒരു ദിവസം ദൈവത്തിന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കേണ്ടി വരും.

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.