കോപം നിയന്ത്രിക്കുന്നതിനുള്ള ആരോഗ്യകരമായ ആറു വഴികൾ

പ്രകോപനമായ കാര്യങ്ങളുണ്ടാകുമ്പോൾ പെട്ടെന്ന് പൊട്ടിത്തെറിക്കുന്നവരാണ് ചിലര്‍. കോപം, കോപിക്കുന്നവർക്കും അടുത്തുള്ളവർക്കും ഒരുപോലെ ബുദ്ധിമുട്ടേറിയതായി മാറുന്നു. അത് ആരോഗ്യം നശിപ്പിക്കുകയും മനഃസമാധാനം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ, കോപത്തെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അവ എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം.

1. പ്രാർത്ഥിക്കുക

കോപമുണ്ടാകുമ്പോൾ, കോപത്തിന് കാരണമായ സംഭവം ദൈവത്തോടു പറയുക. ദൈവത്തോട് നാം ആയിരിക്കുന്ന വിധം നമ്മുടെ അവസ്ഥയെക്കുറിച്ച് പറയുക. ബൈബിൾ വായിക്കുക, ജപമാല ചൊല്ലുക, ഇടവകപ്പള്ളിയിലോ ചാപ്പലിലോ പോയി കർത്താവിന്റെ മുമ്പാകെ ഇരിക്കുക.

2. ജോലികൾ ചെയ്യുക

ദേഷ്യം തോന്നുന്നുണ്ടോ? ആ ഊർജ്ജം പല രീതിയിൽ ആയിരുന്നുകൊണ്ട് ചിലവഴിക്കാൻ സാധിക്കും. വീട് വൃത്തിയാക്കുക, ഒരു കാര്യം ചിട്ടപ്പെടുത്തുക എന്നിവയൊക്കെ ചെയ്യാൻ അനുയോജ്യമായ സമയമാണിത്. ആ സമയം നിങ്ങളുടെ വീട് എത്രത്തോളം വൃത്തിയായിരിക്കുമെന്നത് ഒരു അത്ഭുതമാണ്.

3. വേഗത്തിലുള്ള നടത്തം

ആഴത്തിൽ ശ്വാസോഛ്വാസം ചെയ്യുന്നതും പ്രകൃതിയുമായി സമ്പർക്കത്തിലാകുന്നതും ദേഷ്യം കുറയ്ക്കാൻ നമ്മെ സഹായിക്കും. പുറത്തേയ്ക്ക് നടക്കുന്നതും പുറത്തുപോകുന്നതും നമ്മുടെ രക്തസമ്മർദ്ദം കുറയ്ക്കുകയും മാനസികാരോഗ്യം നൽകുകയും ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

4. സ്വന്തമായ സമയമെടുക്കുക

കുട്ടികൾ ചുറ്റുമുള്ള ഒരു സാഹചര്യത്തില്‍ നിങ്ങളുടെ കോപം ഒഴിവാക്കേണ്ടതുണ്ടെങ്കിൽ, അവർ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി മുറ്റത്തോ, ബാത്ത്റൂമിലോ, ഗാരേജിലോ പോയി മുകളിലേയ്ക്കും താഴേയ്ക്കും കുതിക്കുകയോ, ചാടുകയോ, അലറുകയോ ചെയ്യുക. ചില സമയങ്ങളിൽ നമ്മുടെ കോപത്തെ സുരക്ഷിതമായ അന്തരീക്ഷത്തിൽ വിടുന്നത് അത് മയപ്പെടുത്താൻ സഹായിക്കും.

5. എഴുതുക

എഴുത്ത് മികച്ച ഒരു തെറാപ്പിയാണ്. മാത്രമല്ല, കോപം ഒഴിവാക്കാനുള്ള മികച്ച മാർഗ്ഗം കൂടിയാണിത്. നിങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും ഒരു പേപ്പറിൽ എഴുതാൻ ശ്രമിക്കുക. ഇത് ദേഷ്യത്തോടെ ടൈപ്പു ചെയ്യുകയാണെങ്കിലും എഴുതുകയാണെങ്കിലും ഒന്നോ രണ്ടോ പേജുകൾക്കുശേഷം നിങ്ങളുടെ കോപം അലിഞ്ഞുപോകുന്നത് മനസിലാക്കുവാൻ സാധിക്കും.

6. ഒരു സുഹൃത്തിന് ഫോൺ ചെയ്യുക

ചില സമയങ്ങളിൽ ദേഷ്യം വരുമ്പോൾ, അതൊന്ന് പങ്കുവച്ചാൽ നാം ശാന്തരാകും. അത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ വിഷമങ്ങൾ പങ്കിടാൻ വിശ്വസ്തനായ പ്രിയപ്പെട്ട ഒരു സുഹൃത്തിനെ വിളിക്കാൻ ശ്രമിക്കുക. കോപം താനെ മാഞ്ഞുപോകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.