സോഷ്യൽ മീഡിയയിലെ അപവാദ പ്രചാരണത്തിനെതിരെ കന്യാസ്ത്രീകൾ

സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി അ​​​വ​​​ഹേ​​​ള​​​ന​​​പ​​​ര​​​മാ​​​യ പോ​​​സ്റ്റു​​​ക​​​ളും അ​​​പ​​​വാ​​​ദ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​ വ​​​രു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രെ ക​​​ന്യാ​​​സ്ത്രീ​​​ക​​​ളും വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളും പ​​​രാ​​​തി ന​​​ൽ​​​കി. ഫേ​​​സ്ബു​​​ക്ക്, വാ​​​ട്ട്സ് ആ​​​പ് തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലൂ​​​ടെ ക​​​ന്യാ​​​സ്ത്രീ​​​ക​​​ളെ വ​​​ള​​​രെ മോ​​​ശ​​​മാ​​​യ ഭാ​​​ഷ​​​യി​​​ൽ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ക​​​യും വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത​​​വ​​​ർ​​​ക്കെ​​​തിരെ​​​യാ​​​ണ് പോ​​ലീ​​സ് അ​​ധി​​കാ​​രി​​ക​​ൾ​​ക്കും സൈ​​ബ​​ർ സെ​​ല്ലി​​നും പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ മ​​​ത​​​വി​​​കാ​​​രം വ്ര​​​ണ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​തി​​​രെ ഇ​​​ത​​​ര ക്രൈ​​​സ്ത​​​വ സം​​​ഘ​​​ട​​​ന​​​ക​​​ളും കേ​​​സ് കൊ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. അ​​​ശ്ലീ​​​ല ക​​​മ​​​ന്‍റു​​​ക​​​ൾ സ​​​ഹി​​​തം തു​​​ട​​​ർ​​​ച്ച​​​യാ​​​യി പോ​​​സ്റ്റു​​​ക​​​ളി​​​ട്ട കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​ക്കെ​​​തി​​​രെ സ​​​ന്യാ​​​സി​​നി​​​ക​​​ളു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി.

മ​​​ത​​​വി​​​കാ​​​രം വ്ര​​​ണ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ​​​തി​​​രെ കൊ​​ല്ലം രൂ​​പ​​ത കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​നും കെ​​​സി​​​വൈ​​​എം രൂ​​പ​​ത സ​​മി​​തി​​യും പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന ചി​​​ല വാ​​​ർ​​​ത്താ ചാ​​​ന​​​ലു​​​ക​​​ൾ​​​ക്കെ​​​തി​​​രെ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​പ​​​വാ​​​ദപ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെ​​​ന്നും വി​​വി​​ധ ക​​ന്യാ​​സ്ത്രീ സ​​മൂ​​ഹ​​ങ്ങ​​ളും സം​​ഘ​​ട​​ന​​ക​​ളും കോ​​ട​​തി​​യി​​ൽ അ​​ട​​ക്കം കൂ​​ടു​​ത​​ൽ പ​​രാ​​തി​​ക​​ൾ ന​​ൽ​​കു​​മെ​​ന്നും അ​​റി​​യി​​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.