അഫ്ഗാനിസ്ഥാനിൽ നിന്നും സിസ്റ്റർ തെരേസാ ഡൽഹിയിലെത്തി

അഫ്ഗാനിസ്ഥാനിൽ അകപ്പെട്ടുപോയ മലയാളി സന്യാസിനി സി. തെരേസ ക്രാസ്റ്റ ഡൽഹിയിലെത്തി. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി തജിക്കിസ്ഥാനില്‍ നിന്നുള്ള വിമാനത്തിൽ 78 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. എത്തിയവരിൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ എട്ട് അംഗങ്ങളുമുണ്ട്.

ആഗസ്റ്റ് 17 -ന് നാട്ടിലേക്ക് മടങ്ങാനായി സിസ്റ്റർ ടിക്കറ്റ് എടുത്തെങ്കിലും പതിനഞ്ചാം തീയതി കാബൂൾ താലിബാന്റെ നിയന്ത്രണത്തിലായി. ഇതോടെ, പുറത്തിറങ്ങാനാകാതെ ഇവർ നടത്തുന്ന പിബികെ ഇറ്റലിയാന എന്ന ഡേ കെയർ സ്ഥാപനത്തിൽ കുടുങ്ങുകയായിരുന്നു. ഈ സ്ഥാപനത്തിന് 20 കിലോമീറ്റർ അടുത്താണ് വിമാനത്താവളം. പക്ഷേ, വിമാനത്താവളത്തില്‍ എത്തുന്നതിന് മുന്‍പ്  താലിബാന്റെ പല ചെക്ക് പോസ്റ്റുകളുമുണ്ട് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.