സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു 

ഭാരതത്തിലെ ആദ്യ വനിതാ രക്തസാക്ഷിയായ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഇ​ൻ​ഡോ​ർ സെ​ന്‍റ് പോ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആണ് സിസ്റ്ററിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. സി​സ്റ്റ​ർ റാ​ണി മ​രി​യ​യെ വാ​ഴ്ത്ത​പ്പെ​ട്ട ര​ക്ത​സാ​ക്ഷി​യാ​ക്കി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ക​ല്പ​ന, ക​ർ​ദി​നാ​ൾ ഡോ. ​ആ​ഞ്ജ​ലോ അ​മാ​ത്തോ ല​ത്തീ​നി​ലും സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഇം​ഗ്ലീ​ഷി​ലും വാ​യി​ച്ചു. എല്ലാവർഷവും ഫെബ്രുവരി 25ന് വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ തിരുനാൾ ആഘോഷിക്കണമെന്നും മാർപാപ്പ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

വ​ത്തി​ക്കാ​നി​ലെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കാ​യു​ള്ള തി​രു​സം​ഘ​ത്തി​ന്‍റെ പ്രീ​ഫെ​ക്ട് ക​ർ​ദി​നാ​ൾ ഡോ. ​ആ​ഞ്ജ​ലോ അ​മാ​ത്തോ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി​യി​ലാ​ണ് സിസ്റ്ററിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.  കർദിനാൾമാർ, അൻപതോളം മെത്രാന്മാർ, വൈദികർ സന്യസ്തർ, വിശ്വാസികൾ ഉൾപ്പെടെ പതിനയ്യായിരത്തോളം പേരാണ് ചടങ്ങിനു സാക്ഷ്യം വഹിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.