പള്ളിയിലേയ്ക്ക് പോകുന്നതിനിടെ കാ​റി​ടി​ച്ച് ക​ന്യാ​സ്ത്രീ മ​രി​ച്ചു

പ​​ള്ളി​​യി​​ലേ​​യ്ക്ക് പോ​​​വുക​​​യാ​​​യി​​​രു​​​ന്ന ക​​​ന്യാ​​​സ്ത്രീ കാ​​​റി​​​ടി​​​ച്ച് മ​​​രി​​​ച്ചു. മ​​​റ്റൊ​​​രു ക​​​ന്യാ​​​സ്ത്രീ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക്ലാ​​​രി​​​സ്റ്റ് കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ൻ ത​​​ല​​​ശേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ് പ്രൊ​​​വി​​​ൻ​​​സി​​​ലെ ക​​​രി​​​മ്പം ഫാ​​​ത്തി​​​മ ഭ​​​വ​​​നാം​​​ഗ​​​മാ​​​യ സി. റെ​​​ജീ​​​ന മ​​​രി​​​യ (77) യാ​​​ണ് മ​​​രി​​​ച്ച​​​ത്. സി. സാ​​​ന്ദ്ര എഫ്.സി.സി. (32) ക്കാണ് പ​​​രി​​​ക്കേ​​​റ്റ​​​ത്. സം​​​സ്ഥാ​​​ന പാ​​​ത​​​യാ​​​യ കൂ​​​ർ​​​ഗ് ബോ​​​ർ​​​ഡ​​​ർ റോ​​​ഡി​​​ൽ പു​​​ഷ്പ​​​ഗി​​​രി ദ​​​ർ​​​ശ​​​ന ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​നു മു​​​ന്നി​​​ൽ ഇ​​​ന്ന​​​ലെ പുലർച്ചെ 5.50-നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.​

ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ സി​​​. റെ​​​ജീ​​​ന​​​യെ ക​​​ണ്ണൂ​​​ർ മിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. സി. റെ​​​ജീ​​​ന​​​യു​​​ടെ സം​​​സ്കാ​​​രശു​​​ശ്രൂ​​​ഷ ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് കു​​​ന്നോ​​​ത്ത് സെ​​​ന്‍റ് തോ​​​മ​​​സ് ഫൊ​​​റോ​​​ന ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കും.

കു​​​രി​​​യ​​​ന്താ​​​ന​​​ത്ത് മ​​​ത്താ​​​യി – ​​​ഏ​​​ലി​​​ക്കു​​​ട്ടി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മൂ​​​ന്നാ​​​മ​​​ത്തെ മ​​​ക​​​ളാ​​​ണ് സി. റെ​​ജീ​​​ന മ​​​രി​​​യ (കെ.​​​എം. ​​​ഏ​​​ലി).

സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: മ​​​റി​​​യ​​​ക്കു​​​ട്ടി, ചാ​​​ക്കോ (ചെ​​​മ്പ​​​ന്തൊ​​​ട്ടി), സി​​​. ജീ​​​ന എഫ്.സി.സി. (പെ​​​ർ​​​ള), പ​​​രേ​​​ത​​​നാ​​​യ ഫാ. ​​​ജോ​​​സ് എം. ​​​കു​​​രി​​​യ​​​ന്താ​​​ന​​​ത്ത്.