ഗാനത്തിലൂടെയും വീഡിയോകളിലൂടെയും ദൈവത്തെക്കുറിച്ച് സംസാരിച്ച് , ഗായകൻ പാബ്ലോ മാർട്ടിനെസ്

വെറുമൊരു നേരമ്പോക്കായാണ് പാബ്ലോ മാർട്ടിനെസ് എന്ന വ്യക്തി, ഗാനാലാപനം തുടങ്ങിയത്. 2002 ലാണ് ആദ്യ ആൽബം റിലീസ് ചെയ്തത്. ആ ആൽബം അനേകരെ സ്വാധീനിച്ചതായി അറിഞ്ഞപ്പോഴാണ് ഇതാണ് തന്റെ അഭിരുചിയെന്നും ജീവനോപാധിയെന്നും പാബ്ലോ തിരിച്ചറിഞ്ഞത്. തന്റെ ഗാനത്തിലൂടെ അനേകർക്ക് ദൈവത്തെ കൂടുതൽ അറിയാനും അവിടുന്നിലേയ്ക്ക് അടുക്കാനും കഴിയുന്നുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

ഇതൊരു ദൈവവിളിയാണെന്ന് തിരിച്ചറിഞ്ഞതാണ്, ഒരു കത്തോലിക്കാ ഗായകനാകാൻ എന്നെ പ്രേരിപ്പിച്ചത്. എന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണിത്. സുവിശേഷത്തിലൂടെ ഈശോ പകരുന്ന സന്തോഷം പങ്കുവയ്ക്കുക എന്നതാണ് ക്ലാസുകൾ സരസമായി അവതരിപ്പിക്കുന്നതിലൂടെ ഞാൻ ചെയ്യുന്നത്. പാബ്ലോ പറയുന്നു.

യുവജനങ്ങൾക്ക് വേദപാഠ ക്ലാസുകൾ എടുക്കുന്നതിലൂടെയാണ് പാബ്ലോയുടെ ജീവിതം മാറിയത്. ക്ലാസുകൾ യുവജനങ്ങളെ സംബന്ധിച്ച് മടുപ്പിക്കുന്നതായതിനാൽ പാബ്ലോ ക്ലാസുകൾ വീഡിയോകളാക്കി ഇൻസ്റ്റഗ്രാമിൽ അപ്പ്ലോഡ് ചെയ്യാൻ തുടങ്ങി. രസകരമായ രീതിയിൽ ക്ലാസുകൾ ശ്രവിക്കാൻ അതുവഴി യുവജനങ്ങൾക്ക് സാധിക്കും. ക്ലാസുകളിൽ ശ്രദ്ധിക്കാതിരുന്നവർ പോലും ആകാംക്ഷയോടെ വീഡിയോകൾ കണ്ടുതുടങ്ങി.

സരസമായ രീതിയിലുള്ള പാബ്ലോയുടെ അവതരണം പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു. 90, 000 ത്തിലധികമാണ് ഇന്ന് പാബ്ലോയുടെ ഇൻസ്റ്റഗ്രാം ആരാധകർ. പനാമയിൽ വച്ച് നടക്കുന്ന ലോക യുവജന ദിന സമ്മേളനത്തിലും പാബ്ലോയുടെ പ്രോഗ്രാം ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.