ജീവനക്കാരെ അവഗണിക്കുന്നത് മാരകമായ പാപം – ഫ്രാന്‍സിസ് പാപ്പ

ഇറ്റലി: ജനങ്ങളുടെ അന്തസ്സും മാന്യതയും സംരക്ഷിക്കേണ്ടത് ബിസിനസ്സുകാരുടെ കടമയാണെന്ന് ഫ്രാന്‌സിസ് പാപ്പ. സാമ്പത്തിക നേട്ടത്തിനായി മാത്രം ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിക്കുന്നത് മാരകമായ പാപമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

”വ്യക്തികളെ ജോലി ചെയ്യാന്‍ അനുവദിക്കാതെ ഫാക്ടറികളും സ്ഥാപനങ്ങളും അടച്ചിടുന്നത് തിന്മയാണ്. അവരുടെ ജീവിത സാഹചര്യങ്ങളെ ഇത്തരം പ്രവര്‍ത്തികള്‍ പ്രതികൂലമായി ബാധിക്കുന്ന,” പാപ്പ പറഞ്ഞു. സ്‌കൈ ഇറ്റലി എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തിയെ പരാമര്‍ശിച്ചാനണ് പാപ്പ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ഇറ്റലിയിലെ ഡിജിറ്റല്‍ ഉപഗ്രഹ ടെലിവിഷന്‍ ആണ് സ്‌കൈ ഇറ്റലി. പ്രധാനമായും സ്‌പോര്‍ട്‌സ് പരിപാടികളാണ് ഇവര്‍ സംപ്രേഷണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം 300 തൊഴിലാളികളെ ഇവര്‍ തരംതാഴ്ത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ജോലി ചെയ്യുന്ന ഓരോ സ്ത്രീക്കും പുരുഷനും മാന്യത ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്ന് പാപ്പ ഉറപ്പിച്ച് പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണ്. തൊഴിലവസരങ്ങള്‍ക്കൊപ്പം ജീവനക്കാരുടെ അന്തസ്സും മാനിക്കപ്പെടേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.