പാപ്പായുടെ വചനസന്ദേശങ്ങള്‍ ആംഗ്യഭാഷയിലും

വചനത്തിന്റെ സൗഖ്യദായകശക്തിയില്‍ നിന്ന് ഒരാളും ഒഴിവാകരുതെന്ന ലക്ഷ്യത്തോടെ ഇനി മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വചനസന്ദേശങ്ങള്‍ ആംഗ്യഭാഷയിലും. അമേരിക്കന്‍ ആംഗ്യഭാഷയിലാണ് ഇപ്പോള്‍ മുതല്‍ വിശ്വാസികള്‍ക്കായി ഈ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. തുടക്കമെന്ന നിലയില്‍ ഏപ്രില്‍ 19 -ലേയും സന്ദേശങ്ങളാണ് ആംഗ്യഭാഷ വഴി ലഭ്യമാകുന്നത്.

എല്ലാവരും ദൈവവചനവും പാപ്പായുടെ സന്ദേശവും ശ്രവിക്കണം എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് ഈ പ്രോജക്ടുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ വെറോണിക്ക അമാറ്റ പറയുന്നു. പത്രോസിന്റെ പിന്‍ഗാമിയുടെ വാക്കുകള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് – സിസ്റ്റര്‍ കൂട്ടിച്ചേര്‍ക്കുന്നു. സിസ്റ്റര്‍ക്ക് ശ്രവണശക്തിയുണ്ടെങ്കിലും ബധിരമാതാപിതാക്കളുടെ മകളായിട്ടായിരുന്നു ജനനം. കേള്‍വിത്തകരാറുള്ള ഒരു സഹോദരനുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.