രൂപതയുടെ വിശുദ്ധീകരണത്തിനായി തന്റെ വേദനകളെ സമർപ്പിച്ച് സുഡാനിലെ വെടിയേറ്റ നിയുക്ത മെത്രാൻ

രൂപതയുടെ വിശുദ്ധീകരണത്തിനായി തന്റെ വേദനകളെ സമർപ്പിച്ച് സുഡാനിലെ റുംബെക്ക് രൂപതയിലെ വെടിയേറ്റ നിയുക്ത മെത്രാൻ ക്രിസ്ത്യൻ കാൽസാരേ. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു. രൂപതയുടെ വിശുദ്ധീകരണത്തിനായി തന്റെ വേദനകളെയും മുറിവുകളെയും പ്രത്യേകമായി സമർപ്പിക്കുന്നു എന്നും ദൈവം രൂപതയെ വിശുദ്ധീകരിക്കട്ടെ എന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. അക്രമം, വിഭജനം, സ്വാർത്ഥത എന്നിവയെല്ലാം അവസാനിപ്പിക്കുവാൻ താൻ ദൈവത്തോട് അപേക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ 26 -ന് അർദ്ധരാത്രി റൂബെക്കിലെ ഹോളി ഫാമിലി കത്തീഡ്രലിലെ വൈദികരുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയ രണ്ട് ആയുധധാരികൾ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. രണ്ടു കാലുകൾക്കും വെടിയേറ്റ അദ്ദേഹത്തെ കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിൽ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണിപ്പോൾ.

“ഞാൻ നിങ്ങൾക്കെല്ലാവർക്കും ഒരു അടയാളമായിരിക്കട്ടെ. ഈ കിടക്കയിൽ നിന്ന് ഞാൻ വീണ്ടും എഴുന്നേറ്റ് നടക്കുമ്പോൾ റുംബെക്ക് രൂപതയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും വഴിയിലൂടെ എഴുന്നേറ്റ് നടക്കട്ടെ” കൽസാരേ പറഞ്ഞു. മെയ് 23 -ന് പെന്തക്കുസ്താ ദിനത്തിൽ നടത്താനിരുന്ന അദ്ദേഹത്തിന്റെ മെത്രാഭിഷേക ചടങ്ങ് മാറ്റിവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.