പ്രസവ സമയത്ത് ഉരുവിടാവുന്ന ചെറിയ പ്രാർത്ഥനകൾ

ദൈവം ഏറ്റവും അടുത്തായിരിക്കുന്ന വ്യക്തിയാണ് പ്രസവം അടുത്തിരിക്കുന്ന ഒരു സ്ത്രീ എന്നത് പൊതുവെയുള്ള പറച്ചിലാണ്. പുതിയ ജീവന് ജന്മം നല്‍കുക എന്ന മഹാദൗത്യം പേറുന്ന സ്ത്രീയ്ക്ക് മാനസികവും ശാരീരികവുമായ ശക്തി ദൈവം നൽകാതിരിക്കുമോ. എന്നാൽ, ഒരു ശരീരവും രണ്ട് ആത്മാവുമുള്ള ആ സമയത്ത് സ്വർഗത്തിലെ സകല വിശുദ്ധരുടെയും മാദ്ധ്യസ്ഥ്യം യാചിക്കാൻ അമ്മയ്ക്ക് സാധിക്കും.

ഉദാഹരണത്തിന് “വി. പാദ്രേ പിയോ, ഈ കുഞ്ഞിനെ അനുഗ്രഹിക്കണമേ, വി. തെരേസയെ, ഈ കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കണമേ” എന്നൊക്കെ എപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കാം. അതുപോലെ തന്നെ നമ്മുടെ ഇഷ്ടപ്പെട്ട പ്രാർത്ഥനകൾക്കൊപ്പം ചേർക്കാനായി കുറച്ച് നുറുങ്ങുപ്രാർത്ഥനകൾ ചുവടെ ചേര്‍ക്കുന്നു..

1. “പരിശുദ്ധ അമ്മേ… മാതാവേ, ജീവിതവഴിയിൽ ഞങ്ങളുടെ ആശ്രയവും സഹായവുമാകണമേ” – വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ

2. “എന്റെ ദൈവമേ, എന്റെ സഹായത്തിന് വേഗം വരണമേ. എന്നെ സഹായിക്കാൻ എത്തേണമേ” – വി. ബനഡിക്ട്

3. “യേശുവേ, ഞാന്‍ അങ്ങിൽ ശരണപ്പെടുന്നു” (ഈശോയുടെ കരുണയുടെ ചിത്രം നോക്കി പ്രാർത്ഥിക്കാം).

4. “ദൈവമേ, അങ്ങയുടെ നാമം ആരാധ്യമാവുന്നു “(ഈശോ, സിസ്റ്റർ മേരി ഓഫ് സെന്റ് പീറ്ററിന് വെളിപ്പെടുത്തിയ പ്രാർത്ഥന).

5. നന്മ നിറഞ്ഞ മറിയമേ…, പിതാവിനും പുത്രനും… (ഗർഭിണികൾ ചൊല്ലേണ്ട ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥന).