പോള്‍ ആറാമന്‍ പാപ്പായുടെ ജീവിതത്തെ ആധാരമാക്കിയ ഹ്രസ്വചിത്രം

പോള്‍ ആറാമന്‍ പാപ്പായുടെ ജീവിതത്തെ ആധാരമാക്കി തയ്യാറാക്കിയ ഹ്രസ്വ ചിത്രമാണ് ‘വിശുദ്ധിയിലേയ്ക്കു നടന്നടുത്ത മനുഷ്യന്‍: പോള്‍ ആറാമന്‍’ എന്നത്. വത്തിക്കാന്‍ വാര്‍ത്താവിഭാഗം ഒരുക്കിയ വെബ് ഡോക്യുമെന്ററി ചിത്രമാണിത്.

പോള്‍ ആറാമന്‍ പാപ്പായുടെ പോസ്റ്റുലേറ്റര്‍, ഫാദര്‍ അന്തോണിയോ മറാസ്സോയുടെ അഭിമുഖത്തെ ആധാരമാക്കിയാണ് ചിത്രം തയ്യാറാക്കിയത്. പോള്‍ ആറാമന്‍ പാപ്പായുടെ തനിമയാര്‍ന്ന സംസാരശൈലിയും, ചിന്തകളും ദൃശ്യവത്ക്കരിച്ചിരിക്കുന്ന ചിത്രത്തിന് 2 മിനിറ്റ് ദൈര്‍ഘ്യമാണ് ഉള്ളത്. വത്തിക്കാന്റെ മാധ്യമ വകുപ്പിന്റെ കൗണ്‍സിലര്‍, മോണ്‍സീഞ്ഞോര്‍ ഡാരിയോ വിഗനോ സംവിധാനംചെയ്ത ഈ ഹ്രസ്വവീഡിയോ ചിത്രീകരണം 1964 ഡിസംബര്‍ 2-മുതല്‍ 5-വരെ തിയതികളിലായിരുന്നു.

ഒക്ടോബര്‍ 14-ാം തിയതി ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പാ പോള്‍ ആറാമന്‍ പാപ്പായെ  വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തുകയാണ്. ഈ സാഹചര്യത്തിലാണ് പോള്‍ ആറാമന്‍ പാപ്പായെ കുറിച്ചുള്ള ആ പഴയ ഹ്രസ്വചിത്രം പലരുടെയും ഓര്‍മയില്‍ എത്തുന്നത്. മാറ്റത്തിനുള്ള തലമുറകളുടെ മുറവിളി ക്രൈസ്തവീകതയുടെ ചരിത്രത്തില്‍ പ്രതിദ്ധ്വനിക്കുന്ന കാലത്ത് സഭാ നേതൃത്വത്തിലേയ്ക്ക് കടുന്നുവന്ന കൂര്‍മ്മബുദ്ധിയും വിശുദ്ധിയുമുള്ള മനുഷ്യസ്‌നേഹിയായിരുന്നു പോള്‍ ആറാമന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.