ഷില്ലോങ്ങില്‍ നിന്ന് 11 നവ വൈദികള്‍: ആത്മീയതയുടെ ആഘോഷത്തില്‍ വിശ്വാസികള്‍

പ്രതിസന്ധികള്‍ ഏറുമ്പോഴും ദൈവം തനിക്കായി കൂടുതല്‍ ആളുകളെ തിരഞ്ഞെടുത്തുകൊണ്ട് ഇരിക്കുകയാണ്. അതിനു തെളിവാണ് ഷില്ലോങ്ങില്‍ നിന്ന് കര്‍ത്താവിന്റെ പൌരോഹിത്യത്തിലേയ്ക്ക് ഉയര്‍ന്ന 11 വൈദികര്‍. ഇവരില്‍ ആറു പേര്‍ സലേഷ്യന്‍ സന്യാസ സമൂഹത്തിനായി ആണ് പുരോഹിതരായിരിക്കുക.

ജനുവരി പത്തൊന്‍പതാം തിയതി ന്യൂ ഡല്‍ഹിയിലെ നിത്യ സഹായ മാതാവിന്റെ നാമത്തില്‍ ഉള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ചു നടന്ന പൌരോഹിത്യ സ്വീകരണത്തില്‍ ഇരുപതിനായിരത്തില്‍ അധികം വിശ്വാസികളാണ് പങ്കെടുത്ത് നവ വൈദികര്‍ക്കായി പ്രാര്‍ത്ഥിച്ചത്. നൂറുകണക്കിന് വൈദികരും സന്യസ്തരും ചടങ്ങില്‍ പങ്കെടുത്തു.

വൈദികര്‍ അധ്യാപകരും ദൈവജനത്തെ വിശുദ്ധിയിലെയ്ക്ക് നയിക്കേണ്ടവരും ആണ്. ദൈവത്തിന്റെ അനുഗ്രഹവും ആത്മീയവും ശാരീരികവുമായ സൗഖ്യവും ദൈവ ജനത്തിലേയ്ക്ക് എത്തിക്കുന്ന മദ്ധ്യവര്‍ത്തികളാണ് വൈദികര്‍. അതിനാല്‍ തന്നെ ഇപ്പോഴും മാതൃകകളാകണം. ചടങ്ങില്‍ സന്ദേശം നല്‍കിയ മോണ്‍. ലിംഗ്ദൊഹ് പറഞ്ഞു.