ഷില്ലോങ്ങ് ആര്‍ച്ചുബിഷപ്പ് കാലിഫോര്‍ണിയയില്‍ റോഡപകടത്തില്‍ മരിച്ചു

ഷില്ലോങ്ങ് ആര്‍ച്ചുബിഷപ്പ് ഡോമിനിക് ജാല, ഫാ. മാത്യു വെള്ളാങ്കല്‍ എന്നിവര്‍ കാലിഫോര്‍ണിയയില്‍ റോഡപകടത്തില്‍ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് വൈദികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കുമായി കൂടിയിടിച്ചായിരുന്നു അപകടം.

സലേഷ്യന്‍ വൈദികനയിരുന്ന ആര്‍ച്ചുബിഷപ്പ് ഡോമിനിക്  ജാലയ്ക്ക് 68 വയസ്സായിരുന്നു. അദ്ദേഹം തന്‍റെ സുഹൃത്തിനെ സന്ദര്‍ശിക്കുന്നതിനാണ് കാലിഫോര്‍ണിയയില്‍ എത്തിയത്. ഇംഗ്ലീഷ് ലിറ്റര്‍ജി ഇന്‍ ന്യൂയോര്‍ക്ക്‌ എന്ന കമ്മീഷനില്‍ പങ്കെടുക്കുവാനാണ് അദ്ദേഹം അമേരിക്കയില്‍ എത്തിയതെന്ന്  സലേഷ്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഫാ. മാത്യു വെള്ളാങ്കല്‍, കാലിഫോര്‍ണിയയിലെ സെന്റ്‌ ഇസിദോര്‍ ഇടവകയില്‍ 2016 മുതല്‍ ശുശ്രൂഷ ചെയ്തുവരികയായിരുന്നു. മലയാളിയായ ഫാ. മാത്യു, സൗത്ത് ഇന്ത്യയിലെ ഓക്ക്ലാന്‍ഡ്‌ രൂപതയിലെ വൈദികനാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ