‘മകളെ രക്ഷിക്കണേ’: അപേക്ഷയുമായി ലാ ശെരിബുവിന്റെ അമ്മ

മകളെ രക്ഷിക്കുവാന്‍ സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യണം എന്ന അഭ്യര്‍ത്ഥനയുമായി ലാ ശെരിബുവിന്റെ അമ്മ റബേക്ക. ശെരിബുവിനെ ബോക്കോ ഹറാം ഭീകരര്‍ തട്ടികൊണ്ട് പോയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും വിട്ടുകിട്ടാത്ത സാഹചര്യത്തിലാണ് റബേക്ക അഭ്യര്‍ത്ഥനയുമായി പ്രസിഡന്റ് മുഹമ്മദ് ബഹുരിയെ സമീപിച്ചത്.

‘ഞാന്‍ ഇവിടുത്തെ ഗവണ്‍മെന്റിനോട്, പ്രസിഡന്റിനോട് അഭ്യര്‍ത്ഥിക്കുന്നു; എന്റെയും എന്റെ ഭര്‍ത്താവിന്റെയും അഭ്യര്‍ഥന ശ്രവിക്കണം. ഞങ്ങളുടെ മകളെ മോചിപ്പിക്കുന്നതിനു എത്രയും വേഗം നടപടികള്‍ സ്വീകരിക്കണം. തന്റെ മകളുടെ ജീവന്‍ അപകടത്തിലാണെന്നും ഇനിയും വൈകരുതേ’ എന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. അതിനിടയില്‍ താന്‍ സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്തു എന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അങ്ങനെ ഉണ്ടായിട്ടില്ല എന്നും തനിക്കു പണമല്ല തന്റെ മകളെയാണ് വേണ്ടതെന്നും ശെരിബുവിന്റെ അമ്മ വ്യക്തമാക്കി.

ഈ വര്‍ഷം ഫെബ്രുവരി 18  നു ദാപ്ചിയിലെ സ്‌കൂളില്‍ നിന്നാണ് ബോക്കോ ഹറാം തീവ്രവാദികള്‍ ശെരിബു അടക്കം ഉള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയത്. ശെരിബുവിനോട് ക്രിസ്തുമതം ഉപേക്ഷിക്കുവാന്‍  ഭീകരര്‍ ആവശ്യപ്പെട്ടു. എങ്കിലും അതിനു തയ്യാറാകാത്തതിനാലാണ് ശെരിബുവിനെ തടവില്‍ വച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.