ഷംഷാബാദ് രൂപത ഉദ്ഘാടനവും പ്രഥമ മെത്രാന്റെ സ്ഥാനാരോഹണവും ഇന്ന്

ഹൈദരാബാദ്: ഷംഷാബാദ് രൂപതയുടെ ഉദ്ഘാടനവും പ്രഥമ മെത്രാനായി മാര്‍ റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണവും ബാലാപൂരിലെ സാന്തോം നഗറില്‍ (സികെആര്‍ ആന്‍ഡ് കെടിആര്‍ കണ്‍വന്‍ഷന്‍ സെന്റര്‍) സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വത്തില്‍ ഇന്നു (07-01-2018) നടക്കും.

രാവിലെ ഒമ്പതിന് ചടങ്ങുകള്‍ ആരംഭിക്കും. വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം സെക്രട്ടറി റവ. ഡോ. സിറിള്‍ വാസില്‍ എസ്‌ജെ, ഹൈദരാബാദ് ആര്‍ച്ച്ബിഷപ് ഡോ. തുമ്മ ബാല എന്നിവര്‍ സഹകാര്‍മികരാകും. സ്ഥാനാരോഹണത്തിനുശേഷം ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സന്ദേശം നല്‍കും. ഷംഷാബാദ് രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് എലുവത്തിങ്കലിന്റെയും ജനറല്‍ കണ്‍വീനര്‍ ഒ. തോമസിന്റെയും നേതൃത്വത്തിലാണ് വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.