ശാലോം വേള്‍ഡ് ടി.വി ലോക യുവജന സംഗമത്തിന്റെ ഒഫിഷ്യൽ മീഡിയ പാര്‍ട്ണര്‍ 

ജനുവരി 22 മുതല്‍ 27വരെ മധ്യഅമേരിക്കന്‍ രാജ്യമായ പാനമ ആതിഥേയത്വം വഹിക്കുന്ന 14 -മത് ലോക യുവജന സംഗമ’ത്തിന്റെ (WYD) ഒഫീഷ്യല്‍ മീഡിയ പാര്‍ട്ണറായി ‘ശാലോം വേള്‍ഡ് ടി.വി’യെ പ്രഖ്യാപിച്ചു. യുവജനസംഗമത്തിന് ചുക്കാന്‍ പിടിക്കുന്ന അല്മായരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും പനാമയുടെ മെത്രാന്‍ സമിതിയും ഉള്‍പ്പെടുന്ന സംഘാടക സമിതിക്കുവേണ്ടി പാനമ ആര്‍ച്ച്ബിഷപ്പ് ഡൊമിങ്കോ ഉള്ളോ മെന്‍ഡീറ്റയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍ ഉള്‍പ്പെടെയുള്ള ഭാഷകളില്‍ 17 സ്‌റ്റേജുകളിലായി നടക്കുന്ന അഞ്ച് ദിവസങ്ങളിലെ പരിപാടികള്‍ തത്‌സമയം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ‘ശാലോം വേള്‍ഡ്’ എത്തിക്കും. ‘വേള്‍ഡ് യൂത്ത് ഡേ’യ്ക്ക് തുടക്കം കുറിച്ച് ജനുവരി 22ന് പാനമയിലെ ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന ദിവ്യബലി മുതല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങുന്നതുവരെയുള്ള പരിപാടികളെല്ലാം തത്‌സമയം കാണാം.

ലക്ഷക്കണക്കിന് യുവജനങ്ങൾ പരിശുദ്ധ പിതാവിന് ഒപ്പം ചേരുന്ന ഈ വലിയ സമ്മേളനം ലോകം മുഴുവനിലും ഉള്ള ആളുകളിലേക്ക്‌ എത്തിക്കാൻ ശാലോം ഒരുങ്ങുമ്പോഴും ധാരാളം പരിമിതികളും പ്രതിസന്ധികളും മുന്നിലുണ്ട്. എങ്കിലും പ്രതീക്ഷയോടെ എല്ലാം ദൈവ കരങ്ങളിൽ ഏൽപ്പിച്ചു മുന്നോട്ടു പോവുകയാണ് ശാലോം വേള്‍ഡ് ടി.വി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.