തയ്യല്‍ തൊഴില്‍ പ്രോത്സാഹന പദ്ധതി പരിശീലനം സംഘടിപ്പിച്ചു

സ്വയം തൊഴില്‍ സംരംഭക സാധ്യതകള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യവിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ തൊഴില്‍ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോർജ് നിര്‍വ്വഹിച്ചു.

കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 9-ാം വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ സജീവ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.

ചുരിദാര്‍, സാരി ബ്ലൗസ് തുടങ്ങിയ വിവിധങ്ങളായ തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനമാണ് സംഘടിപ്പിച്ചത്. തയ്യല്‍മേഖലയില്‍ പരിജ്ഞാനമുള്ളവര്‍ക്ക് കൂടുതല്‍ ശാസ്ത്രീയമായ പരിശീലനം നല്‍കി മെച്ചപ്പെട്ട സ്വയംതൊഴില്‍ സാധ്യതകള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

ഫാ. സുനില്‍ പെരുമാനൂര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.