ചെറിയ കുട്ടികൾക്ക് പ്രാർത്ഥിക്കാവുന്ന ഏഴ് പ്രാർത്ഥനകൾ

കുട്ടികൾ വളർന്നുവരുമ്പോൾ അവർക്ക് പ്രാർത്ഥനയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിനൊപ്പം തന്നെ അവരെ പ്രാർത്ഥിക്കാനും പരിശീലിപ്പിക്കണം. അതിന് മാതാപിതാക്കളായിരിക്കണം മക്കൾക്ക് മാതൃക നൽകേണ്ടത്. അതോടൊപ്പം ചെറിയ ചെറിയ സുകൃതജപങ്ങളും പ്രാർത്ഥനകളും ചൊല്ലിക്കൊടുത്ത് അവരെ പരിശീലിപ്പിക്കുകയും വേണം.

കുട്ടികൾക്ക് എളുപ്പത്തിൽ പഠിക്കാൻ കഴിയുംവിധത്തിലുള്ള ലളിതമായ ഏഴ് പ്രാർത്ഥനകൾ ഏവയെന്ന് നമുക്ക് പരിശോധിക്കാം.

1. ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ’ എന്ന് കുരിശടയാളം വരച്ചുകൊണ്ട് പ്രാർത്ഥിക്കുക.

2. ദൈവത്തെ മഹത്വപ്പെടുത്തുന്നതിനായി ഇപ്രകാരം കുട്ടികൾക്ക് പ്രാർത്ഥിക്കാം, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി; ആദിമുതൽ എന്നേയ്ക്കും ആമ്മേൻ.

3. ദൈവപുത്രനായ ഈശോയേ, പാപിയായ എന്നിൽ കനിയണമേ.

4. ഏറ്റവും നല്ല ചെറിയ പ്രാർത്ഥന: ‘എന്റെ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു.’

5. സങ്കീർത്തന പ്രാർത്ഥന: ‘കർത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ.’

6. ‘ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നിൽ ഭവിക്കട്ടെ.’

7. യേശുവേ, ഞാൻ നിന്നിൽ ശരണപ്പെടുന്നു.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.