
ഈ കോവിഡ് പകർച്ചവ്യാധിയുടെ സമയങ്ങളിൽ ആരോഗ്യപ്രവർത്തകർ പോലും രോഗത്തെ ഭയപ്പെട്ട് പിന്മാറിയ സമയം രോഗികളെ സന്ദർശിച്ച് അവർക്ക് ആത്മീയ ബലവും ശാരീരിക പരിചരണവും നൽകാൻ പല സന്യാസിനിമാരും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. പ്രത്യേകിച്ച് സേർവെന്റസ് ഓഫ് മേരി എന്ന കോൺഗ്രിഗേഷനിലെ അംഗങ്ങൾ. റോമിൽ പകർച്ചവ്യാധി രൂക്ഷമായപ്പോൾ അനേകം രോഗികൾക്ക് സഹായവും ആശ്വാസവും ആയിരുന്നു ഈ സന്യാസിനിമാർ.
സ്പെയിനിൽ 1851 -ൽ മദർ മരിയ സോളേഡാഡ് ടോറസ് സ്ഥാപിച്ച സന്യാസിനീ സമൂഹമാണിത്. രോഗികളെ പരിചരിക്കുക, ദാനം ചെയ്യുക, രോഗികളിൽ ക്രിസ്തുവിനെ കാണുക എന്നീ മനോഭാവങ്ങൾ ഉള്ളിൽ സൂക്ഷിച്ചാണ് ഇവരുടെ പ്രവർത്തനം. “ഈ പകർച്ചവ്യാധിയിൽ രോഗികളുടെ ആവശ്യം കണ്ട് പിന്തിരിയുവാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. കുറച്ച് ഭയം ഉണ്ടായിരുന്നു. എങ്കിലും രോഗികളുടെ അടുത്തേക്ക് ഞങ്ങൾ കടന്നുചെന്നു. രോഗികളെ പരിചരിക്കാനായി ഞങ്ങൾ എല്ലാ രാത്രിയിലും സജ്ജരായി,” – മദർ സുപ്പീരിയർ സി. ഇമെൽഡ പറയുന്നു.
ശാരീരികവും മാനസികവും ആത്മീയവുമായ പിന്തുണ നൽകുന്നതിനായി രോഗികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും അവർക്ക് മാനസിക പിന്തുണ നൽകുവാനും ഈ സന്യാസിനിമാർ സജ്ജരാണ്.