ദൈവത്തിങ്കലേക്ക് തിരിയേണ്ട മഹാദിനത്തില് വേറിട്ടൊരു ശബ്ദം തന്റെ ഹൃദയം സ്നേഹത്തടാകമാണെന്നും അതില്‍ നിന്ന് പാനം ചെയ്യുന്നവന് ദാഹിക്കില്ലെന്നുമുള്ള അപൂര്‍വ്വ പ്രവചനം. ഹൃദയത്തെ തന്നെ ദിവ്യകാരുണ്യമാക്കിയവന്റെ അപൂര്‍വ്വ സ്വരം. ആത്മാവിന്റെ ദാഹം തീര്‍ക്കാന്‍ മനുഷ്യന് മുന്നില്‍ മാറു തുറന്നവന്റെ ഈ വാക്കുകള്‍ പാപവേനല്ച്ചൂടില് ഉരുകുന്ന എല്ലാക്കാലങ്ങളിലെയും മനുഷ്യര്‍ക്ക് ആശ്വാസമാണ്.