സീറോ മലബാര്‍ ഏലിയാ സ്ലീവാ മൂശാക്കാലം മൂന്നാം വെള്ളി സെപ്റ്റംബര്‍ 17 ലൂക്കാ 4: 31-37 അധികാരം

അധികാരത്തോടു കൂടി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന യേശുവിനെയാണ് ഇന്നത്തെ വചനത്തിൽ നമ്മൾ കാണുന്നത്. പിതാവിനോടുള്ള ബന്ധവും വ്യക്തിജീവിതത്തിൽ പുലർത്തിയ സത്യസന്ധതയുമാണ് അധികാരത്തോടെ പഠിപ്പിക്കാൻ അവനെ പ്രാപ്തനാക്കിയതെന്ന് നമ്മൾ മനസിലാക്കേണ്ടിയിരിക്കുന്നു. മതനേതാക്കളോടും പ്രമാണിമാരോടും സത്യത്തിനു വേണ്ടി ധൈര്യപൂർവ്വം സംസാരിക്കുന്ന യേശുവിനെ നമ്മൾ കാണുന്നുണ്ട്. പിശാചുക്കൾ വരെ അധികാരത്തോടെയുള്ള അവന്റെ വാക്കുകളിൽ പരാജയപ്പെടുന്നു. ഇക്കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ജനങ്ങൾ അവന്റെ പ്രബോധനത്തിൽ വിസ്മയഭരിതരായി മാറുകയാണ്.

ജീവിതത്തിൽ അധികാരത്തോടെ സംസാരിക്കാനും പെരുമാറാനും നമുക്ക് കഴിയാറുണ്ടോ? തന്നോടും ദൈവത്തോടും സത്യസന്ധത പുലർത്തുന്ന ഒരാൾക്കു മാത്രമേ ‘അധികാരത്തോടെ’ സംസാരിക്കാനും പ്രവർത്തിക്കാനും സാധിക്കുകയുള്ളൂ എന്നോർമ്മിക്കണം. അല്ലങ്കിൽ നമ്മുടെ നട്ടെല്ലുകൾ വളഞ്ഞും ശിരസുകൾ കുനിഞ്ഞും ആയിരിക്കും. ജീവിതത്തിന് ആധികാരികത വരാൻ സത്യസന്ധരാവുക – വാക്കിലും വിചാരത്തിലും ചെയ്തിയിലും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.