ഏകരക്ഷകനായ ഈശോയും ഇതരമതങ്ങളോടുള്ള കത്തോലിക്കാ സഭയുടെ ബന്ധവും – രണ്ടാം ഭാഗം

സംഭാഷണം: റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ (പ്രസിഡന്റ്, പൗരസ്ത്യ വിദ്യാപീഠം, കോട്ടയം; ബൈബിള്‍ അദ്ധ്യാപകന്‍, സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി, കോട്ടയം) I ഫാ. നോബിൾ പാറയ്ക്കൽ

ചര്‍ച്ച ചെയ്യുന്ന ചോദ്യങ്ങള്‍ (ഭാഗം 2)

1. അബ്രാഹത്തിലാരംഭിക്കുന്ന ദൈവത്തിന്റെ വെളിപാടുകള്‍ പൂര്‍ത്തിയാകുന്നത് ഈശോയിലാണ്. അങ്ങനെയെങ്കില്‍ പഴയനിയമം പൂര്‍ണ്ണമാണെന്നു പറയാന്‍ കഴിയുമോ? പഴയനിയമ വചനങ്ങളില്‍ ആത്യന്തികമായ സത്യം കണ്ടെത്താന്‍ കഴിയുമോ?

2. ബൈബിള്‍ വചനങ്ങള്‍ കൂട്ടിക്കൂട്ടി പറയുന്നത് പലപ്പോഴും മിശിഹായില്‍ പൂര്‍ണ്ണമാകുന്ന വെളിപാടിലേയ്ക്കെത്തുന്നതായി കാണാറില്ല. അതിന്റെ അപകടങ്ങള്‍ എന്തൊക്കെയായിരിക്കും.

3. ദൈവം മനുഷ്യനു നല്കിയ വെളിപാട് മുഴുവനും ലിഖിതരൂപത്തില്‍ ഉണ്ടോ/ ബൈബിളിലുണ്ടോ?

4. ദൈവവചനത്തിന്റെ രണ്ടു ഭാഗങ്ങളാണ് വിശുദ്ധ പാരമ്പര്യവും വിശുദ്ധ ലിഖിതവും. അച്ചന്റെ അഭിപ്രായത്തില്‍ വിശുദ്ധ പാരമ്പര്യം കൂടി ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ ഒരു വചനവ്യാഖ്യാനം കേരളസഭയില്‍ നടക്കുന്നുണ്ടോ?

5. ലിഖിതവചനത്തില്‍ അവ്യക്തതകളുണ്ട്. മിശിഹായില്‍ വെളിപ്പെടുന്നതും പാരമ്പര്യത്തില്‍ കൈമാറുന്നതുമായ പാരമ്പര്യത്തോടും കൂടി ലിഖിതവചനം ചേര്‍ത്തുവായിക്കണം. ദൈവനിവേശനത്തെ ഈ സന്ദര്‍ഭത്തില്‍ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?

6. ദൈവവചനത്തിന്റെ “ദിവ്യവായന” (Lectio Divina)

(രണ്ടു ദിവസത്തെയും സംഭാഷണങ്ങള്‍ ശ്രവിക്കുന്നതില്‍ നിന്നുണ്ടാകുന്ന സംശയങ്ങള്‍ കമന്റ് ചെയ്യാവുന്നതാണ്).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.