സീനിയർ സിറ്റിസൺസ് ഫോറം മീറ്റ് നടത്തി

പാലാരിവട്ടം സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ച് സീനിയർ സിറ്റിസൺസ് ഫോറം മീറ്റും സെമിനാറും വാർഷിക ജനറൽ ബോഡിയും പാരീഷ് ഹാളിൽ വികാരി ഫാ. ജോൺ പൈനുങ്കൽ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കൺവീനർ തോമസ് കരത്തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കുഞ്ഞമ്മ മാമ്മൂട്ടിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രസ്റ്റി ആന്റണി പുത്തനങ്ങാടി, സിസ്റ്റർ ആനീസ്, സെബാസ്റ്റ്യൻ മേനാച്ചേരി, മനോജ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

‘സന്തോഷം നല്കുന്ന ഹോർമോണുകൾ,’ ‘ബന്ധങ്ങളിലെ ഊഷ്മളത’ എന്നിവയെക്കുറിച്ച് മാസ്റ്റർ ട്രെയ്നർ അഡ്വ. ചാർളി പോൾ ക്ലാസെടുത്തു. അസി. വികാരി ഫാ. ജോബിഷ് പാണ്ടിയാമാക്കിൽ സമാപന സന്ദേശം നല്കി. തുടർന്ന് സ്നേഹവിരുന്നും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.