അടിയുറച്ച ക്രൈസ്തവ വിശ്വാസവുമായി ആമി കോണി സുപ്രീം കോടതിയിലേയ്ക്ക്: സ്വാഗതം ചെയ്ത് കത്തോലിക്കാ സഭ

ഒക്ടോബർ 26-ന് ജസ്റ്റിസ് ആമി കോണി ബാരറ്റിനെ, സുപ്രീം കോടതി ജഡ്ജിയായി സ്ഥിരീകരിച്ചതിനെ തുടർന്ന് സന്തോഷത്തിലാണ് അമേരിക്കയിലെ ക്രൈസ്തവരും പ്രൊ ലൈഫ് പ്രവർത്തകരും. തിങ്കളാഴ്ച വൈകുന്നേരം നടന്ന വോട്ടെടുപ്പിലാണ് ആമിക്ക് സുപ്രീം കോടതി ജഡ്ജ് എന്ന നിലയിലേയ്ക്കുള്ള വാതിൽ തുറന്നത്.

ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ്, ജസ്റ്റിസുമാരായ തോമസ്, സാമുവൽ അലിറ്റോ, സോണിയ സൊട്ടോമയർ, ബ്രെറ്റ് കാവനോഗ് എന്നിവരോടൊപ്പം ചേർന്ന് ആമി ബാരറ്റ് ഇപ്പോൾ സുപ്രീം കോടതിയിൽ കത്തോലിക്കാ ജഡ്ജിമാരിൽ ആറാമത്തെ ആളാണ്. ആമി ബാരറ്റിന്റെ നിയമനത്തെ ‘ഞങ്ങളുടെ സ്വന്തം’ എന്നാണ് ന്യൂ ഓർലിയാൻസിലെ ആർച്ച്ബിഷപ്പ് ഗ്രിഗറി അയ്മണ്ട് വിശേഷിപ്പിച്ചത്. രാജ്യത്തിനുവേണ്ടിയുള്ള സേവനത്തിൽ പരിശുദ്ധാത്മാവ് അവരെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യട്ടെ എന്നും തങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സെനറ്റിനു മുമ്പാകെയുള്ള അത്യന്തം സംഭവബഹുലമായ കൺഫർമേഷൻ ഹിയറിംങ്ങിനുശേഷം നടന്ന സെനറ്റ്‌ വോട്ടെടുപ്പിലാണ്‌ 52-48 നിലയിൽ ജഡ്ജ്‌ ബാരറ്റിനെ സുപ്രീം കോടതി ജഡ്ജിയായി തെരഞ്ഞെടുത്തത്. ആമി ബാരറ്റിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തനാൾ മുതൽ സുപ്രീം കോടതിയിൽ ആമിയെ തെരഞ്ഞെടുക്കപ്പെടുന്നതു തടയാൻ നിരവധി ശ്രമങ്ങൾ ഉണ്ടായിരുന്നു. സെനറ്റിനു മുമ്പാകെയുള്ള അത്യന്തം സംഭവബഹുലമായ കൺഫർമേഷൻ ഹിയറിംഗിൽ ആമിയുടെ കത്തോലിക്കാ വിശ്വാസവും പ്രോലൈഫ് ചിന്താഗതിയും വരെ ചർച്ചയിൽ ഇടം നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.